Last Updated:
നായകന്റെ താരമൂല്യമോ ജനപ്രീതിയോ പരിഗണിക്കാതെ സിബിഎഫ്‌സി ചുമതല കൃത്യമായി നിർവഹിക്കണമെന്നും അണ്ണാമലൈ വ്യക്തമാക്കി
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് പ്രധാന വേഷത്തിലെത്തിയ ടോക്സിക് സിനിമയ്ക്കെതിരെ വിമർശനവുമായി കെ അണ്ണാമലൈ. അതിക്രമവും സ്ത്രീവിരുദ്ധതയും മഹത്വവൽക്കരിക്കുന്ന സിനിമയാണിതെന്ന് അണ്ണാമലൈ വിമർശിച്ചു. ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടെയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) നടപടികൾക്കെതിരെ അണ്ണാമലൈ വിമർശനം ഉന്നയിച്ചത്.
