Kerala
oi-Ashif N
കൊച്ചി: കനത്ത മഴ പ്രതീക്ഷിക്കുന്ന നാളെ (വെള്ളിയാഴ്ച) രണ്ട് ജില്ലകളില്‍ സ്കൂള്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, വയനാട് ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. രണ്ട് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്കൂളുകള്‍ക്ക് പുറമെ മതപഠന ക്ലാസുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങി എല്ലാ പഠന കേന്ദ്രങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം, റസിഡന്‍ഷ്യല്‍ സ്കൂള്‍, റസിഡന്‍ഷ്യല്‍ കോളജുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല എന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണം.

എറണാകുളം ജില്ലാ കളക്ടറുടെ അറിയിപ്പ് ഇങ്ങനെയാണ്- കനത്ത മഴ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 31) അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 31, വെള്ളിയാഴ്ച) അവധിയായിരിക്കും. അങ്കണവാടികള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും അവധി ബാധകമാണ്.