Last Updated:
സ്കൂൾ പ്രധാനാധ്യാപിക പ്രമീള ഇവാഞ്ചലിന് നൽകിയ പരാതിക്കൊപ്പം വിദ്യാർത്ഥികൾ ഈ ദൃശ്യങ്ങളും തെളിവായി സമർപ്പിച്ചു
തമിഴ്നാട്ടിലെ കന്യാകുമാരി (Kanyakumari) ജില്ലയിൽ സ്കൂൾ ക്യാമ്പസിൽ രണ്ട് വിദ്യാർത്ഥിനികൾ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമാവുന്നു. തക്കലയ്ക്ക് സമീപത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈയിലാണ് സംഭവം നടന്നത്. സഹപാഠികൾ പകർത്തിയ ദൃശ്യങ്ങൾ പിന്നീട് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ്18നോട് പറഞ്ഞു.
