Headlines

സൂര്യ-ശനി നവപഞ്ചമ ദൃഷ്‌ടി യോഗം; ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളും പുരോഗതിയും, പ്രമോഷൻ! | Navapanchama Labha Drishti Yogam 2026; These Zodiacs May See Financial Gains Progress And Promotions


Astrology

oi-Nidhin Illikkambath

പലരും കരുതുന്നത് പോലെ ഒരിക്കലും ചെറിയ കാര്യമല്ല ജ്യോതിഷം. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പറയപ്പെടുന്നു. ഇതെല്ലാം ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗണിക്കാറുള്ളത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും പല രീതിയിൽ മാറുന്നു.

ജ്യോതിഷം പറയുന്നത് അനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളുണ്ടെന്നും കണക്കാക്കുന്നു.

navapanchama labhadrishti yogam

കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇതിനെല്ലാം ഓരോ കർമ്മങ്ങളും ചുമതലകളുമുണ്ട്.

പറഞ്ഞുവന്നത് ജ്യോതിഷം അനുസരിച്ചുള്ള വലിയൊരു മാറ്റമാണ് അടുത്ത ദിവസം തന്നെ വരാനിരിക്കുന്നത്. ഓഗസ്‌റ്റ്‌ 7ന് സൂര്യനും ശനിക്കും ഇടയിൽ നവപഞ്ചമദൃഷ്‌ടി യോഗം സൃഷ്‌ടിക്കുമെന്നതാണ്. സാധാരണ സൂര്യനെയും ശനിയെയും എതിർ ഗ്രഹങ്ങളായിട്ടാണ് കണക്കാക്കുന്നതെങ്കിലും ഇക്കുറി ഒരുമിച്ച് വരുന്നത് മൂന്ന് രാശിക്കാർക്ക് കാര്യമായ നേട്ടങ്ങൾ ആയിരിക്കും നൽകുക.

ചിങ്ങം

ഈ രാശിയുടെ അധിപനാണ് സൂര്യൻ. അതിനാൽ രാജയോഗത്തിന്റെ ഗുണപരമായ ഫലങ്ങൾ ഈ രാശിയിൽ കൂടുതൽ പ്രകടമാകും. മുടങ്ങിക്കിടന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കും. ഇവർക്ക് മേലുദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിച്ചേക്കാം. ജോലിയിൽ സാഹചര്യങ്ങൾ ഇവർക്ക് അനുകൂലമായിരിക്കും. നേതൃത്വപരമായ കഴിവുകളും കാര്യക്ഷമതയും ജോലിയിൽ വ്യത്യസ്‌തനാക്കാൻ സഹായിച്ചേക്കാം. ബിസിനസിൽ പയറ്റുന്ന ആളുകൾക്കും ഈ സമയം ഗുണകരമാകും.

തുലാം

സൂര്യന്റെയും ശനിയുടെയും നവപഞ്ചമ ലാഭദൃഷ്‌ടി ഭാവം പുതിയ തുടക്കങ്ങളും മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാനുള്ള അവസരങ്ങളും എത്തിക്കും. ദീർഘകാല പദ്ധതികൾ നല്ല ഫലങ്ങൾ നൽകും, തൊഴിലുള്ള വ്യക്തികൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ജോലി മാറ്റം ആസൂത്രണം ചെയ്യുന്നവർക്ക് മികച്ച അവസരങ്ങൾ കണ്ടെത്താൻ സാധിക്കും. മാർക്കറ്റിംഗ്, മീഡിയ, ആശയവിനിമയം, വിൽപ്പന, സൃഷ്‌ടിപരമായ മേഖല എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കാര്യമായ നേട്ടങ്ങൾ അനുഭവിക്കാം.

കർക്കിടകം

ഈ യോഗം പ്രത്യേക ഫലങ്ങൾ നൽകും. ഇക്കൂട്ടർ മേലുദ്യോഗസ്ഥരെ ആകർഷിക്കും. ഒരു സ്ഥാനക്കയറ്റം, പുതിയ ഉത്തരവാദിത്തങ്ങൾ അല്ലെങ്കിൽ പ്രധാനപ്പെട്ട ചുമതലകൾ എന്നിവ ലഭിക്കും. സർക്കാർ ജോലിയും ഉൾപ്പെടെ മുന്നിൽ തെളിയും. ബിസിനസുകാർക്ക് പുതിയ വിപുലീകരണ അവസരങ്ങൾ കണ്ടെത്താനാകും. ഒരു പ്രധാന കമ്പനിയുമായോ സ്വാധീനമുള്ള ക്ലയന്റുമായോ ഉള്ള കരാറിന് അവസരം. പഴയ നിക്ഷേപങ്ങൾ ലാഭം നേടിത്തന്നേക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *