മൈദീൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഓൾ ബോസ്’ (All Boss) സിനിമയുടെ ട്രെയിലർ ലോഞ്ച് ചെന്നൈയിൽ നടന്നു. തുഷി, ജനനി ഗുണശീലൻ, ജയപ്രകാശ്, സെന്തികുമാരി, സുബ്രഹ്മണ്യ ശിവ തുടങ്ങിയ പ്രമുഖ താരനിര അണിനിരക്കുന്ന ചിത്രമാണിത്. ചടച്ചിൽ സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും ഒപ്പം പ്രശസ്ത നടൻ മൻസൂർ അലി ഖാൻ പ്രത്യേക അതിഥിയായും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ വിശേഷങ്ങളും ട്രെയിലറും ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
