Headlines

സിജെപി സമരം വിജയം; ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു, മോദി സര്‍ക്കാര്‍ വിദ്യാര്‍ഥിക്ക് മുമ്പില്‍ കീഴടങ്ങി | Dharmendra Pradhan resigns; CJP Protest Succeeds, Narendra Modi Government Yields To Student


India

oi-Ashif N

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന സിജെപിയുടെ പ്രധാന ആവശ്യം ഇതോടെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ വിജയമാണിത്. നീറ്റ് ചോദ്യപ്പേപര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ വകുപ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം തുടങ്ങിയത്. അവര്‍ മുന്നോട്ട് വച്ച മൂന്ന് ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടത് ഇപ്പോള്‍ മോദി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്.

ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക, നീറ്റ് പരീക്ഷ മുടങ്ങിയത് കാരണം മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുക, വിദ്യാര്‍ഥിക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുക എന്നിവയായിരുന്നു സമരക്കാരുടെ മൂന്ന് ആവശ്യങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ടത് അംഗീകരിച്ചതിനാല്‍ ബാക്കി രണ്ട് ആവശ്യങ്ങളും അംഗീകരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി സമരക്കാര്‍ എന്തു നിലപാട് എടുക്കുമെന്നതും പ്രധാന ചോദ്യമാണ്.

dharmendra pradhan resign



Source link

Leave a Reply

Your email address will not be published. Required fields are marked *