Headlines

സിഎം ആവുമ്പോൾ നവ്യ സാരി ഉടുത്തു വരണം എന്ന് ധ്യാൻ; ‘വിസിറ്റർ’ ആരംഭിച്ചു | സിനിമാ വാർത്ത


Last Updated:

താൻ സിഎം ആവുമ്പോൾ നവ്യ സാരി ചുറ്റി ആ ചടങ്ങിൽ പങ്കെടുക്കണം എന്ന് ധ്യാൻ തമാശരൂപേണ ആവശ്യപ്പെടുകയായിരുന്നു

വിസിറ്റർ സിനിമ
വിസിറ്റർ സിനിമ

നടൻ വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രി ജോസഫ് വിജയ് ആയി സത്യപ്രതിജ്ഞ ചെയ്ത സമയം വേണ്ടപ്പെട്ട കൂട്ടുകാരി തൃഷ കൃഷ്ണൻ സാരി ചുറ്റി വേദിയുടെ മുന്നിലിരുന്ന്‌ ആ നിമിഷത്തിന് സാക്ഷ്യം വഹിച്ച ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ, സമാന രീതിയിൽ നടൻ ധ്യാൻ ശ്രീനിവാസൻ നടത്തിയ പരാമർശം വൈറലായിരുന്നു. പണ്ട് മുതലേ നവ്യ നായരുടെ ആരാധകനാണ് ധ്യാൻ. അതിനാൽ, താൻ സിഎം ആവുമ്പോൾ നവ്യയും സാരി ചുറ്റി ആ ചടങ്ങിൽ പങ്കെടുക്കണം എന്ന് ധ്യാൻ തമാശരൂപേണ ആവശ്യപ്പെടുകയായിരുന്നു. ‘വിസിറ്റർ’ എന്ന സിനിമയുടെ ഭാഗമായാണ് ധ്യാൻ സംസാരിച്ചത്.

ഉർവശി, നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ‘വിസിറ്റർ’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം ചാവറ കൾച്ചറൽ സെൻ്റർ ഹാളിൽ വെച്ച് നിർവഹിച്ചു. നടൻ ദിലീപ് ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിക്കുകയും സ്വിച്ച് ഓൺ കർമം നിർവഹിക്കുകയുമുണ്ടായി. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യ ക്ലാപ്പടിച്ചു. ‘വിസിറ്റർ’ എന്ന ചിത്രത്തിൻ്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ നടൻ അജു വർഗീസ് റിലീസ് ചെയ്തു.

മേജർ രവി, നവ്യ നായർ, അജു വർഗീസ്, ഭഗത് മാനുവൽ, ഡോക്ടർ റോണി, സന്ദീപ് സേൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. നിഗൂഢതയും ത്രില്ലിംങ്ങും നിറഞ്ഞ ഈ ഹൊറർ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.

ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നീതു മാത്യു എഴുതുന്നു. ഇ.എം.കെ. ഛായാഗ്രഹണം നിർവഹിക്കുന്നു.

മനു മഞ്ജിത് എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകരുന്നു.

എഡിറ്റിംഗ്- നിധിൻ രാജ് അറോൾ, കോ പ്രൊഡ്യൂസേഴ്സ്- അനൂപ് ഹോർമിസ്, അനിൽ തമാലം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുകുമാർ തെക്കേപ്പാട്ട്, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട്- അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്, കോസ്റ്റ്യൂം- സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, ഫൈനൽ മിക്സ്- എം.ആർ. രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രഹാം, പബ്ലിസിറ്റി ഡിസൈനർ- ആന്റണി സ്റ്റീഫൻ, പി.ആർ.ഒ. – എ.എസ്. ദിനേശ്.



Source link

Leave a Reply

Your email address will not be published. Required fields are marked *