Headlines

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി:തിരുവനന്തപുരത്തും കോഴിക്കോടുമെല്ലാം ഒഴിവുകൾ|Temporary Jobs Under Kerala State Government: Vacancies in Thiruvananthapuram, Kozhikode and Other Districts


Jobs

oi-Rakhi

സംസ്ഥാന പുരാരേഖാ വകുപ്പ് ‘കേരളം മ്യൂസിയം’ വകുപ്പിന്റെ വിവിധ പ്രോജക്ടുകളിലേക്ക് നിയമനം നടത്തുന്നു. താത്കാലിക നിയമനമാണ്. ആകെ 106 ഒഴിവുകളാണുള്ളത്. ജൂലൈ നാല് വരെ അപേക്ഷിക്കാം. ഒഴിവ്, യോഗ്യത എന്നിവ വിശദമായി അറിയാം.

റെഫറൻസ് മീഡിയ പ്രോജക്ടിൽ പ്രോജക്ട് ട്രെയിനി തസ്തികയിൽ 41 ഒഴിവുകളുണ്ട്. തിരുവനന്തപുരത്ത് 33 ഒഴിവുകളും (പാം ലീഫ്-09, പേപ്പർ റെക്കോർഡ്സ്-24) ചാലക്കുടി, കോഴിക്കോട് എന്നിവിടങ്ങളിൽ നാല് വീതം ഒഴിവുകളുമുണ്ട്. അംഗീകൃത സർവകലാശാലാ ബിരുദവും ആർക്കൈവൽ സ്റ്റഡീസ്/ ആർക്കിയോളജി/ മ്യൂസിയോളജി/ കൺസർവേഷൻ എന്നിവയിലൊന്നിൽ ബിരുദാനന്തര ഡിപ്ലോമയുമുള്ളവർക്ക് പേപ്പർ റെക്കോർഡ്സ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം. പാം ലീഫ് വിഭാഗത്തിലേക്ക് എം.എ മാനുസ്ക്രിപ്റ്റോളജിയും വട്ടെഴുത്ത്, കോലെഴുത്ത്, മലയാൺമ, തമിഴ് ലിപ്യന്തരണത്തിൽ ഒരു വർഷത്തെ മുൻപരിചയവുമാണ് യോഗ്യത.

job3

രേഖകളുടെ ശാസ്ത്രീയ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രോജക്ടിൽ 41 ഒഴിവുകളുണ്ട്. തിരുവനന്തപുരത്ത് രണ്ട് സൂപ്പർവൈസർ ഒഴിവുകളും, തിരുവനന്തപുരം (18), ചാലക്കുടി (06), കോഴിക്കോട് (06), കുന്ദമംഗലം (06), ഇടുക്കി (03) എന്നിവിടങ്ങളിലായി പ്രോജക്ട് ട്രെയിനി ഒഴിവുകളുമുണ്ട്. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും ആർക്കൈവൽ സ്റ്റഡീസ്/കൺസർവേഷൻ ഡിപ്ലോമയും പുരാരേഖാ സംരക്ഷണത്തിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷിക്കാം. പത്ത് വർഷത്തെ പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. പ്രോജക്ട് ട്രെയിനി തസ്തികയിലേക്ക് കെമിസ്ട്രി ബിരുദാനന്തര ബിരുദമാണ് യോഗ്യത. യോഗ്യരായവരുടെ അഭാവത്തിൽ കെമിസ്ട്രി ബിരുദമുള്ളവരെയും പരിഗണിക്കും.

ഡി.ടി.പി ഓപ്പറേറ്റർ തസ്തികയിൽ തിരുവനന്തപുരം (04), ചാലക്കുടി (01), കോഴിക്കോട് (01) എന്നിങ്ങനെ ആറ് ഒഴിവുകളുണ്ട്. പ്ലസ്ടു വിജയവും കെ.ജി.ടി.ഇ ടൈപ്പ്റൈറ്റിംഗ് ലോവർ (ഇംഗ്ലീഷ് & മലയാളം), കെ.ജി.ടി.ഇ കമ്പ്യൂട്ടർ വേഡ് പ്രോസസിംഗും അംഗീകൃത ഡി.ടി.പി സർട്ടിഫിക്കറ്റുമാണ് യോഗ്യത. ഏഴ് ഒഴിവുകളുള്ള ബൈൻഡർ തസ്തികയിലേക്ക് എസ്.എസ്.എൽ.സിയും ബുക്ക് ബൈൻഡിംഗിൽ എൻ.സി.വി.ടി അല്ലെങ്കിൽ കേരള സർക്കാർ ടെക്നിക്കൽ എക്സാമിനേഷൻ (ലോവർ) വിജയവുമാണ് യോഗ്യത. തിരുവനന്തപുരം (03), ചാലക്കുടി (01), കോഴിക്കോട് (01), കുന്ദമംഗലം (01), ഇടുക്കി (01) എന്നിങ്ങനെയാണ് ഒഴിവുകൾ. തിരുവനന്തപുരം (09), ചാലക്കുടി (01), കോഴിക്കോട് (01) എന്നിവിടങ്ങളിലായി ലാസ്കർ കം ക്ലീനർ തസ്തികയിൽ 11 ഒഴിവുകളുണ്ട്. പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന യോഗ്യതയുള്ളവരെ ഈ തസ്തികയിലേക്ക് പരിഗണിക്കുകയില്ല.

താല്പര്യമുള്ളവർ അപേക്ഷാ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ നാലിനകം ‘എക്സിക്യൂട്ടീവ് ഡയറക്ടർ, കേരളം മ്യൂസിയം, പാർക്ക് വ്യൂ, തിരുവനന്തപുരം – 695033’ എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471-2320231, 9188847937.കൂടുതുൽ വിവരങ്ങൾക്ക് www.museumkeralam.org



Source link

Leave a Reply

Your email address will not be published. Required fields are marked *