Headlines

ശുക്രന്റെ മാറ്റം പണിയാവും; ഈ രാശിക്കാർ കടം കൊടുക്കുന്നത് ഒഴിവാക്കുക, വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക! | Shukra Transit 2026; These Zodiac Signs Should Avoid Lending Money And Drive With Extra Caution


Astrology

oi-Nidhin Illikkambath

ജ്യോതിഷത്തിൽ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. അസുരഗുരു എന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നതെങ്കിലും സമ്പത്തിന്റേയും സമൃദ്ധിയുടേയും ആഡംബരത്തിന്റേയും കാരകന്‍ കൂടിയാണ് ഈ ഗ്രഹം. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അവര്‍ക്ക് അസാധാരണമായ നേട്ടങ്ങള്‍ വന്ന് ചേരും എന്നാണ് പറയപ്പെടുന്നത്. നല്ലകാലം വരുമ്പോള്‍ ശുക്രനുദിച്ചു, ശുക്രദശ ആരംഭിച്ചു എന്നെല്ലാം പറയുന്നത് ഇതിനാലാണ്.

മാത്രമല്ല ശുക്രനെ പ്രധാനമായും ജല മൂലക ഗ്രഹമായി കണക്കാക്കുന്നു. ഇടവം, തുലാം എന്നിങ്ങനെ രണ്ട് രാശികളാണ് ശുക്രനുള്ളത്. രണ്ട് രാശിചിഹ്നങ്ങളും ശുക്രന്‍ ഭരിക്കുന്നുണ്ടെങ്കിലും, അവയുടെ സ്വഭാവം, പെരുമാറ്റം, ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം എന്നിവ വളരെ വ്യത്യസ്‌തമാണ്. ശുക്രന്റെ സഞ്ചാരരേഖയെ ആശ്രയിച്ചാണ് ഇതില്‍ വ്യത്യാസം വന്ന് കൊണ്ടിരിക്കുന്നത്.

shukra transit 2026

ഈ വരുന്ന ഓഗസ്‌റ്റ് 1ന് ശുക്രൻ തന്റെ സൗഹൃദ രാശിയായ ചിങ്ങം വിട്ട് കന്നിരാശിയിലേക്ക് പ്രവേശിക്കും. ജ്യോതിഷത്തിൽ കന്നിരാശിയെ ശുക്രന്റെ ദുർബല രാശിയായാണ് കണക്കാക്കുന്നത്. ശുക്രൻ ദുർബല രാശിയിലേക്ക് സഞ്ചരിക്കുമ്പോഴെല്ലാം, അതിന്റെ ശുഭഫലങ്ങൾ കുറയുകയും ചില രാശിക്കാരെ ഇത് പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നുവെന്നതാണ് കാര്യം. ഏതൊക്കെ രാശികൾക്ക് ഇത് എന്തൊക്കെ നഷ്‌ടങ്ങൾ നൽകുമെന്ന് നോക്കാം.

മേടം

ശുക്രന്റെ ഈ സംക്രമണം മേടം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യപെടുന്നു. അനാവശ്യ ചെലവുകൾ വർധിക്കാനോ ആഡംബര വസ്‌തുക്കൾക്കായി പണം ചെലവഴിക്കാനോ സാധ്യതയുണ്ട്. പുതിയ നിക്ഷേപങ്ങൾ നടത്തുകയോ വലിയ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുകയോ ചെയ്യുമ്പോൾ രണ്ടുതവണ ആലോചിക്കുന്നത് നല്ലതാണ്. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായോ മേലുദ്യോഗസ്ഥരുമായോ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ദാമ്പത്യജീവിതത്തിലും പ്രണയബന്ധങ്ങളിലും ക്ഷമയും തുറന്ന ആശയവിനിമയവും ഇല്ലെങ്കിൽ തെറ്റിദ്ധാരണകൾ വർധിച്ചേക്കാം. ആരോഗ്യകാര്യങ്ങളിൽ ഉറക്കക്കുറവും മാനസിക സമ്മർദ്ദവും നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.

കർക്കടകം

കർക്കടകം രാശിക്കാർക്ക് കുടുംബജീവിതത്തിലും വ്യക്തിബന്ധങ്ങളിലും ചെറിയ വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകാൻ സാധ്യത. പ്രതീക്ഷിച്ച സാമ്പത്തിക നേട്ടങ്ങൾ വൈകുകയോ ചില പദ്ധതികൾ താൽക്കാലികമായി മുടങ്ങുകയോ ചെയ്യാം. ജോലിസ്ഥലത്ത് അധിക ഉത്തരവാദിത്വങ്ങൾ ലഭിച്ചേക്കാമെങ്കിലും അതിനനുസരിച്ചുള്ള അംഗീകാരം വൈകാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ ദഹനസംബന്ധമായ അസ്വസ്ഥതകളും മാനസിക സമ്മർദവും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഈ കാലഘട്ടത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പ്രണയബന്ധങ്ങളിലും ദാമ്പത്യജീവിതത്തിലും ചെറിയ തെറ്റിദ്ധാരണകൾ പോലും വലിയ പ്രശ്‌നങ്ങളായി മാറാൻ സാധ്യതയുള്ളതിനാൽ ക്ഷമയോടെ പെരുമാറുക. സാമ്പത്തിക കാര്യങ്ങളിൽ വലിയ നിക്ഷേപങ്ങൾ നടത്തുന്നതും കടം നൽകുന്നതും കഴിയുന്നത്ര മാറ്റിവയ്ക്കണം. ജോലിസ്ഥലത്ത് മത്സരവും സമ്മർദവും വർധിക്കാനിടയുള്ളതിനാൽ തീരുമാനങ്ങൾ എടുക്കുമ്പോൾ ആലോചനാപൂർവം മുന്നോട്ട് പോകണം. അനാവശ്യ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് മാനസിക സമാധാനം നിലനിർത്താൻ സഹായിക്കും.

കുംഭം

ഈ ശുക്രസംക്രമണ കാലയളവിൽ വരുമാനവും ചെലവും തമ്മിൽ വലിയ അന്തരം ഉണ്ടാവും. പ്രതീക്ഷിക്കാത്ത ചെലവുകൾ വർധിക്കാനോ ചില സാമ്പത്തിക പദ്ധതികൾ വൈകാനോ സാധ്യത. ജോലിസ്ഥലത്ത് പുതിയ വെല്ലുവിളികൾ നേരിടേണ്ടിവരുമെങ്കിലും ക്ഷമയും കഠിനാധ്വാനവും തുടരുകയാണെങ്കിൽ പിന്നീട് മികച്ച ഫലങ്ങൾ ലഭിച്ചേക്കാം. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ആശയവിനിമയത്തിൽ ശ്രദ്ധ പുലർത്തുക, ചെറിയ വാക്കുതർക്കങ്ങൾ പോലും ബന്ധങ്ങളെ ബാധിച്ചേക്കാം. വാഹനമോടിക്കുമ്പോഴും യാത്രകളിലും കൂടുതൽ ജാഗ്രത പാലിക്കണം.



Source link

Leave a Reply

Your email address will not be published. Required fields are marked *