Last Updated:
‘ജെയ്ലർ’ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗമായ ‘ജെയ്ലർ 2’നായി രജനീകാന്ത് വീണ്ടും എത്തുകയാണ്
രജനീകാന്തിന്റെ (Rajinikanth) ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘ജെയ്ലർ 2’ന്റെ റിലീസ് തീയതി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമം. നേരത്തെ പ്രഖ്യാപിച്ചിരുന്ന 2026 ഒക്ടോബർ 15ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ സ്ഥിരീകരിച്ചു. റിലീസ് മാറ്റിവയ്ക്കുമെന്ന റിപ്പോർട്ടുകൾ ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ് തള്ളി.
