Headlines

വിഴിഞ്ഞം സീപോർട്ടിൽ ഒഴിവ്: 36,000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ|job Vacancy at Vizhinjam Seaport: Salary Up to 36,000; Here’s How to Apply


Jobs

oi-Rakhi

വിഴിഞ്ഞം സീപോർട്ടിൽ വിവിധ തസ്തികളിൽ ഒഴിവ്. ആകെ അഞ്ച് ഒഴിവുകളാണ് ഉള്ളത്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം

അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്സ്)

ഒരു ഒഴിവാണ് ഉള്ളത്. സിവിൽ എൻജിനീയറിങിൽ ബി.ഇ / ബി.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം കൂടാതെ ഫുൾ ടൈം എം.ബി.എ / പി.ജി.ഡി.എം (ഓപ്പറേഷൻസ് മാനേജ്മെന്റ് / ലോജിസ്റ്റിക്സ് ആൻ്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് / പോർട്ട് ആൻ്റ് ഷിപ്പിങ് മാനേജ്മെന്റ്) യോഗ്യതയും വേണം.കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അപേക്ഷിക്കാനുള്ള പ്രായപരിധി 35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 39,690 രൂപ ലഭിക്കും.

jonn-795

കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ്

ഒരു ഒഴിവ്. കമ്മ്യൂണിക്കേഷൻസ് / ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻസ് / ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയോടുകൂടിയ ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം.

കമ്പ്യൂട്ടർ പരിജ്ഞാനത്തിനൊപ്പം എഴുത്തിലും എഡിറ്റിംഗിലും വൈദഗ്ധ്യം ഉണ്ടായിരിക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് അറിവുണ്ടായിരിക്കണം. വെബ് പബ്ലിഷിംഗ്, ഡിജിറ്റൽ ഡിസൈൻ സോഫ്റ്റ്‌വെയർ എന്നിവയിൽ പ്രാവീണ്യമുള്ളവർക്കും മുൻഗണന ലഭിക്കും. പബ്ലിക് റിലേഷൻസിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. 35 വയസാണ് യോഗ്യത. 34,180 രൂപയാണ് ശമ്പളമായി വേണ്ടത്.

ഫീൽഡ് എൻജിനീയർ

ആകെ 3 ഒഴിവുകൾ ഉണ്ട്. ലോജിസ്റ്റിക്സ്, പോർട്ട് ഓപ്പറേഷൻസ്, ട്രാൻസ്പോർട്ടേഷൻ എന്നീ വിഭാഗങ്ങളിൽ ഓരോ ഒഴിവുകളാണ് ഉള്ളത്.

സിവിൽ എൻജിനീയറിങ് / മറൈൻ എൻജിനീയറിങ് / മെക്കാനിക്കൽ എൻജിനീയറിങ് ഫുൾടൈം ബിരുദം ആണ് ആവശ്യമായ യോഗ്യത. ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്ങിൽ എം.ടെക് അല്ലെങ്കിൽ ഫുൾ ടൈം എം.ബി.എ / പി.ജി.ഡി.എം (ലോജിസ്റ്റിക്സ് ആൻ്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് / പോർട്ട് ആൻ്ഖ് ഷിപ്പിങ് മാനേജ്മെന്റ് / ഓപ്പറേഷൻസ് മാനേജ്മെന്റ്) യോഗ്യതയും വേണം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 27,500 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/09/VISL-Notification-2.pdf

എഫ് ആന്റ് ബി മാനേജരെ ആവശ്യമുണ്ട്

കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്‌കോ) കീഴിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് കരാർ അടിസ്ഥാനത്തിൽ ഫുഡ് ആന്റ് ബിവറേജസ് മാനേജരെ (എഫ് ആന്റ് ബി) ആവശ്യമുണ്ട്. 35 നും 50 വയസ്സിനും ഇടയിലുളളവർക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് അല്ലെങ്കിൽ ഹോട്ടൽ ആൻഡ് കാറ്ററിങ് മാനേജ്‌മെന്റിലുളള ഡിഗ്രി പാസ്സായിരിക്കണം. ഈ മേഖലയിൽ 5 വർഷത്തിൽ കുറയാത്ത മുൻപരിചയം ഉണ്ടായിരിക്കണം. ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 26ന് വൈകുന്നേരം 4ന് മുൻപായി മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ) ടി.സി. 30/697, പേട്ട, തിരുവനന്തപുരം-695024 എന്ന മേൽവിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0471-2468585, [email protected], [email protected]).



Source link

Leave a Reply

Your email address will not be published. Required fields are marked *