Last Updated:
വിനീത് കുമാറിനൊപ്പം അനഘ നാരായണൻ, ജൂഹി ജയകുമാർ, ബിഗ് ബോസ് താരം സെറീന, ശ്രീജിത്ത് ബാബു തുടങ്ങിയവർ
വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ചിത്രീകരണം പൂർത്തിയായി. ദേവ ഫിലിംസിന്റെ ബാനറിൽ വിനീത് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നോട്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നവാഗതരായ ആശിഷും കിരണും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 45 ദിവസങ്ങൾകൊണ്ട് കോതമംഗലത്തും കൊച്ചിയിലുമായാണ് പൂർത്തിയാക്കിയത്.
