Headlines

വിജയ്ക്ക് കനത്ത തിരിച്ചടി; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, കരൂര്‍ ഇരകള്‍ക്ക് ജോലി വൈകും | Major Setback For Vijay; High Court Quashes Government Order; Jobs For Karur Victims Blocked


India

oi-Ashif N

ചെന്നൈ: കരൂര്‍ ദുരന്തത്തിന്റെ ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കിയ വിജയ് സര്‍ക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. തമിഴ്‌നാട് സര്‍ക്കാര്‍ ജോലി നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി തീരുമാനം. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടക്കുന്ന കാര്യം ഹൈക്കോടതി നിരീക്ഷിച്ചു.

പരമോന്നത കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കേസിന്റെ മെറിറ്റിലേക്ക് ഹൈക്കോടതി കടന്നില്ല. കരൂരില്‍ വിജയ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി ഇതോടെ അവതാളത്തിലായി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നേരത്തെ വിജയ് ധനസഹായം നല്‍കിയിരുന്നു. അധികാരത്തിലെത്തിയ ശേഷം സര്‍ക്കാര്‍ ജോലിയും വിജയ് നല്‍കി. ഇതിനാണ് തിരിച്ചടി ലഭിച്ചിരിക്കുന്നത്. വിജയ് അടുത്ത നീക്കം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

vijay setback karur job offer ban by hc



Source link

Leave a Reply

Your email address will not be published. Required fields are marked *