Headlines

ലോട്ടറി തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; ഓണം ഉത്സവബത്ത 1000 രൂപ വര്‍ധിപ്പിച്ചു | Kerala Lottery Employees Will Get Extra Rs 1000 In This Onam Festival Allowance, Check Full Details Inside


Kerala

oi-Jithin TP

സംസ്ഥാനത്തെ ലോട്ടറി തൊഴിലാളികള്‍ക്ക് ഇത്തവണ വറുതിയില്ലാതെ ഓണം ആഘോഷിക്കാം. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഓണം ഉത്സവ ബത്ത അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇത് പ്രകാരം ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഓണം ഉത്സവ ബത്തയായി 8500 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3750 രൂപയു ലഭിക്കും.

ഓണം ഉത്സവബത്തയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 1000 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പുതുയുഗ യാത്രയില്‍ ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ പാലിച്ചത്. ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ഉത്സവബത്ത അനുവദിക്കുന്നതിനായി 26.47,11,250 രൂപ അനുവദിച്ചിട്ടുണ്ട് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതാദ്യമായാണ് ഏജന്റുമാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരേ പോലെ തുക വര്‍ധിപ്പിക്കുന്നത്.

Kerala Lottery

ലോട്ടറി ക്ഷേമനിധി ബോര്‍ഡിലെ 26980 സജീവ അംഗങ്ങള്‍ക്കും 9345 പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. നേരത്തെ സംസ്ഥാനത്തെ ആധാരം എഴുത്തുകാര്‍, പകര്‍പ്പെഴുത്തുകാര്‍, സ്റ്റാമ്പ് അംഗങ്ങള്‍ എന്നിവരുടെ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള ഓണക്കാല ഉത്സവ ബത്ത വര്‍ധിപ്പിച്ചിരുന്നു. നിലവിലുണ്ടായിരുന്ന 5,500 രൂപയില്‍ നിന്നും ഉത്സവ ബത്ത 6,000 രൂപയായാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയത്.

സംസ്ഥാനത്തെ 6000 ത്തോളം വരുന്ന ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. കൂടാതെ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ വായ്പാ പരിധി മൂന്ന് ലക്ഷം രൂപയില്‍ നിന്നും ആറ് ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുമുണ്ട്. മരിച്ചുപോയ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ ആശ്രിതര്‍ക്കുള്ള ധനസഹായവുമായി ബന്ധപ്പെട്ട് നിലവില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാനും തീരുമാനമായിട്ടുണ്ട്‌



Source link

Leave a Reply

Your email address will not be published. Required fields are marked *