Headlines

ലുലുവിൽ ചെന്നാൽ കൈനിറയെ സമ്മാനങ്ങൾ; കാറും സ്വർണവും വീട്ടിലെത്തിക്കാം! ഓണക്കാലത്ത് ഇതിലും വലിയ ഓഫർ വേറെയില്ല!|Lulu Mall Onam Offer: Palakkad Lulu Launches Onam Offers; Win a Car and Gold, Details Inside


Kerala

oi-Rakhi

പാലക്കാട്: ഏറ്റവും മികച്ച വിലയിൽ ഷോപ്പിങ്ങും കൈനിറയെ സമ്മാനങ്ങളും നേടാൻ അവസരമൊരുക്കി ലുലു സൗഭാ​ഗ്യോത്സവത്തിന് പാലക്കാട് ലുലുമാളിൽ തുടക്കമായി. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട് , ലുലു ഫാഷൻ, സെലിബ്രേറ്റ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങളും ഒട്ടനവധി ആകർഷകമായ സമ്മാനങ്ങളും നേടാനുള്ള അവസരം ഒരുങ്ങും.

ഭാ​ഗ്യശാലികൾക്ക് 20 കിയ സിറോസ് കാറുകൾ ഗ്രാൻഡ് ബമ്പർ സമ്മാനമായി നൽകുന്നതോടൊപ്പം സ്വർണനാണയങ്ങൾ, എൽഇഡി ടി.വികൾ,സ്മാർട്ട്ഫോണുകൾ, ഗിഫ്റ്റ് കാർഡുകൾ, ട്രോളി ഫ്രീ ഷോപ്പിംഗ്, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളും നേടാൻ ഓണക്കാല ഷോപ്പിങ്ങിലൂടെ സാധിക്കും. സൗഭാ​ഗ്യോത്സവത്തിന്റെയും, ഓണം ഇവിടെയാണ് വിൽപ്പനയുടെയും വരവറിയിക്കുന്ന വിളമ്പരാഘോഷം വർണാഭമായി ലുലുവിൽ അരങ്ങേറി. ചെണ്ടമേളങ്ങളുടേയും, വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ മാവേലിയും പുലികളും , കഥകളിയും ഒപ്പം ആർട്ടിഫിഷൽ ആനയും ലുലുവിലെ ഓണാഘോഷ വിളമ്പരത്തിന്റെ മാറ്റ് കൂട്ടി. പരിപാടിയുടെ ഭാ​ഗമായി ലുലുമാളിൽ നിന്ന് ബൈക്കുകളുടെ അകമ്പടിയോടെ ഘോഷയാത്രയും സംഘടിപ്പിച്ചു.

luluoffer2

നിത്യോപയോ​ഗ സാധനങ്ങൾ, ​ഗ്രോസറി ഉത്പ്പന്നങ്ങൾ, പഴം, പച്ചക്കറി അടക്കം വിലക്കുറവിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുങ്ങുന്നു. മുതിർന്നവരുടെ മുതൽ കുട്ടികളുടെ വരെ ഉൾപ്പെടുന്ന വിവിധ ബ്രാൻഡുകളുടെ വസ്ത്രശേഖരവുമായി ലുലു ഫാഷൻ സ്റ്റോറിലും ഓണം സെയിൽ തുടങ്ങി. ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ​ഗൃഹോപകരണങ്ങൾക്കും, മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയ്ക്കും വിലക്കുറവാണ് ലുലു കണക്ടിൽ ഒരുക്കുന്നത്.കല്യാണപ്പുടവയും ഓണക്കോടിയുമടക്കം വാങ്ങുവാൻ മികവുറ്റ ഷോപ്പിങ്ങ് അവസരമൊരുക്കി ലുലു സെലിബ്രേറ്റും ഓണക്കാല കളക്ഷനുമായി സൗഭാ​ഗ്യോത്സവത്തിന്റെ ഭാ​ഗമാണ്. ഇതോടൊപ്പം മലയാളി കണക്ടാകുന്നു ലുലുവിനൊപ്പം എന്ന ക്യാമ്പയിനും തുടരുകയാണ്.

ലുലു കണക്ട് ആദ്യമായി അവതരിപ്പിക്കുന്ന ‘ഡിജിറ്റൽ സദ്യ’ എന്ന ആശയവും ഓണക്കാല വിൽപ്പനയിലെ പ്രത്യേകതയാണ്.ആറ് ഇനം ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ ഉൾപ്പെടുന്ന 43,499 രൂപ വിലവരുന്ന മിനി ടെക് സദ്യ 24,999 യ്ക്കും, 20 ഇനങ്ങളുള്ള 96,999 രൂപ വിലവരുന്ന ഫാമിലി ടെക്സദ്യ 49,999 രൂപയ്ക്കും, 43 ഇഞ്ച് എൽ.ഇ.ഡി ടി.വി ഉൾപ്പെടെ പ്രീമിയം ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ അടങ്ങിയ 1,65,499 രൂപയുടെ ഗ്രാൻഡ് ടെക്സദ്യ 99,999 രൂപയ്ക്കും ലഭിക്കുന്ന തരത്തിൽ പ്രത്യേക ടെക് പാക്കേജുകളായിട്ടാണ് ഡിജിറ്റൽ സദ്യ അവതരിപ്പിച്ചിരിക്കുന്നത്.

ചടങ്ങിൽ പാലക്കാട് ലുലു റീട്ടെയിൽ ജനറൽ മാനേജർ ആർ. രാജീവ് , മാൾ മാനേജർ നാരായണൻ പട്ടേരി, മാർക്കറ്റിങ്ങ് മാനേജർ ശ്രീലക്ഷ്മി നന്ദൻ, ലുലു കണ്ക്ട് മാനേജർ എൻ.വി വിനു, ലുലു സൂപ്പർമാർക്കറ്റ് അസിസ്റ്റന്റ് മാനേജർ ആന്റണി ഷിമിൻ, ലുലു ഫാഷൻ അസിസറ്റന്റ് മാനേജർ ഷക്കീർ, ലുലു ഹൈപ്പർമാർക്കറ്റ് മാനേജർ ഷഹീർ ഖാൻ, സെക്യൂരിറ്റി ഓഫീസർ, ബ്രിജേഷ്, സൂപ്പർമാർക്കറ്റ് മാനേജർ -മുഹമ്മദ് നിസാഖ് തുടങ്ങിയവർ പങ്കെടുത്തു.



Source link

Leave a Reply

Your email address will not be published. Required fields are marked *