Last Updated:
അമ്മയുടെ ബാങ്ക് വിവരങ്ങളും ബില്ലുകളും പരിശോധിച്ചപ്പോഴാണ് മകൾ തുക കണ്ട് ഞെട്ടിയത്
റിട്ടയർമെന്റ് കാലത്തേക്ക് മാറ്റിവെച്ച സമ്പാദ്യം മുഴുവൻ ബ്യൂട്ടി പാർലറിലും വെൽനസ് സെന്ററിലുമായി ചെലവഴിച്ച് 75-കാരി. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. 4 കോടിയിലധികം രൂപയാണ് വയോധിക പാർലറിൽ മാത്രം ചെലവാക്കിയത്. അമ്മയുടെ ബാങ്ക് വിവരങ്ങളും ബില്ലുകളും പരിശോധിച്ചപ്പോഴാണ് മകൾ തുക കണ്ട് ഞെട്ടിയത്.
യു എന്ന പേരിലറിയപ്പെടുന്ന വയോധിക 2016 മുതലാണ് പ്രദേശത്തെ ‘യോങ്ഖി ബ്യൂട്ടി ആൻഡ് ഹെയർഡ്രസ്സിങ്’ കമ്പനിയിലും ഇതിന്റെ കീഴിലുള്ള ക്ലിനിക്കിലും സ്ഥിരമായി പോകാൻ തുടങ്ങിയത്. ചർമ്മം ചെറുപ്പമാക്കുന്ന സ്കിൻ ടൈറ്റനിങ്, ത്രെഡ് ലിഫ്റ്റുകൾ, മെറിഡിയൻ മസാജുകൾ, ഐബ്രോ-ലിപ് ടാറ്റൂയിങ് തുടങ്ങി നിരവധി സൗന്ദര്യവർദ്ധക ചികിത്സകൾക്കാണ് ഇവർ പണം ചെലവഴിച്ചത്.
എന്നാൽ വിപണിയിലെ സാധാരണ നിരക്കിനേക്കാൾ 10 മുതൽ 20 ഇരട്ടി വരെ അധിക തുകയാണ് ക്ലിനിക്കിൽ ഈടാക്കിയിരുന്നത്. ചുണ്ടുകളിലെ ടാറ്റൂയിങ്ങിനായി മാത്രം ഒരു തവണ ഇവർക്ക് 39,800 യുവാൻ ബില്ല് നൽകേണ്ടി വന്നു.
പ്രായമായ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വൻതുക തട്ടിയെടുക്കുന്ന ഇത്തരം ബ്യൂട്ടി പാർലറുകൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യമുയർന്നിട്ടുണ്ട്. വയോധികയെ വഞ്ചിച്ച് പണം തട്ടിയതാണോ അതോ അമിത വില ഈടാക്കിയതാണോ എന്നതിൽ പ്രദേശിക മാധ്യമങ്ങളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
