Headlines

റബർ ബോർഡിൽ എഞ്ചിനിയർ തസ്തികയിൽ ഒഴിവ്; 60,000 രൂപ വരെ ശമ്പളം..ഇപ്പോൾ തന്നെ അപേക്ഷിക്കാം|Rubber Board job Recruitment: Engineer Vacancy with Salary Up to Rs 60,000; Apply Now


Jobs

oi-Rakhi

കേരള റബർ ബോർഡിൽ നിരവധി ഒഴിവുകൾ. എഞ്ചിനിയർ തസ്തികയിലാണ് ഒഴിവ്. താത്കാലിക നിയമനമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 22 ആണ്. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം

സ്റ്റേഷൻ എഞ്ചിനിയർ– ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. ഉയർന്ന പ്രായപരിധി 40 വയസാണ്. 7 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 60,000 രൂപയാണ് ശമ്പളമായി ലഭിക്കുക. ഒരു വർഷമാണ് നിയമന കാലാവധി. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം. ഇവർക്ക് 10 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

job2-4

അസിസ്റ്റൻ്റ് എഞ്ചിനിയർ (ഇലക്ട്രിക്കൽ)

ഒരു ഒഴിവാണ് ഉള്ളത്. ഒരു വർഷമാണ് നിയമന കാലാവധി. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം. 35 വയസാണ് പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപ ശമ്പളം ലഭിക്കും. പരീക്ഷയുടേയോ അല്ലെങ്കിൽ അഭിമുഖത്തിൻ്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

കിറ്റ്ഫ്രയിൽ ഒഴിവ്

കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രച്കർ ലിമിറ്റഡിൽ ഒഴിവ്. താത്കാലുക നിയമനമാണ്. അഞ്ച് വർഷത്തേക്കാണ് നിയമനം. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

ജനറൽ മാനേജർ- ഒരു ഒഴിവാണ് ഉള്ളത്. സിവിൽ എഞ്ചിനിയറംഗിൽ ഫസ്റ്റ് ക്ലാസ് ബിരുദം. കൂടാതെ എം ടെക് അല്ലെങ്കിൽ എംബിഎ യോഗ്യത നേടിയിരിക്കണം. കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 50 വയസാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 85,000 മുതൽ 1,17,600 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 23 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/09/Notification-KITFRA-GM-Recruitment.pdf

അതിഥി അധ്യാപക ഒഴിവ്

എറണാകുളം മഹാരാജാസ് കോളേജിലെ ഇക്കണോമിക്‌സ് വിഭാഗത്തിൽ 2026-27 അധ്യയന വർഷം അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത : ഇക്കണോമിക്സ‌് വിഷയത്തിൽ ബിരുദാനന്തര ബിരുദം, Ph.D/NET ഉള്ളവർക്ക് മുൻഗണന. പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിതയോഗ്യതയുള്ളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലെക്‌ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (ഒരു സെറ്റ് കോപ്പികളും സഹിതം) 16 ന് ( ബുധൻ ) രാവിലെ 10.00 നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക

ഇംഗ്ലീഷ് അധ്യാപക ഒഴിവ് അഭിമുഖം 16ന്

അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്‌ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി സെപ്റ്റംബർ 16 രാവിലെ 10ന് നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വച്ച് അഭിമുഖം നടത്തുന്നു. ഹയർ സെക്കൻഡറി തലത്തിൽ ഇംഗ്ലീഷ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ളവർ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0472 2812686, 9074141036.



Source link

Leave a Reply

Your email address will not be published. Required fields are marked *