Last Updated:
വർഷങ്ങളായി മോട്ടോർസ്പോർട്ട് രംഗത്ത് സജീവമായ അജിത്, ‘അജിത് കുമാർ റേസിങ്’ എന്ന സ്വന്തം ടീം രൂപീകരിച്ചാണ് തന്റെ റേസിങ് സ്വപ്നങ്ങൾക്ക് പുതിയ മാനം നൽകിയത്
മോട്ടോർസ്പോർട്ടിനോടുള്ള അഭിനിവേശത്തിന്റെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന തമിഴ് നടൻ അജിത് കുമാർ (Ajithkumar) യൂറോപ്പിൽ നടന്ന എൻഡുറൻസ് റേസിനിടെ കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ അജിത്തിന് പരിക്കുകളൊന്നും സംഭവിച്ചില്ലെന്നാണ് റിപ്പോർട്ട്.
