Headlines

ഭദ്ര രാജയോഗം എല്ലാം മാറ്റിമറിക്കും; ഈ രാശിക്കാർക്ക് ലോട്ടറി അടിച്ചേക്കാം, കടം കൊടുത്ത പണം തിരികെ കിട്ടും! | Bhadra Rajayogam 2026; These Zodiacs Might Win A Bumper Lottery And Recover Money They Had Lent


Astrology

oi-Nidhin Illikkambath

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയയാണെന്ന് അറിയാമല്ലോ. ഈ സംവിധാനം ഓരോരിക്കലും ഓരോ രാശിക്കാർക്ക് വലിയ നേട്ടങ്ങളായിരിക്കും കൊടുക്കുകയെന്നതും ആർക്കും അറിയാത്തതല്ല. ഗ്രഹങ്ങൾ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും സംക്രമണം നടത്തുകയും ഒക്കെ ചെയ്യുമ്പോഴും ഇപ്രകാരം പലവിധ മാറ്റങ്ങൾ ആളുകളുടെ ജീവിതത്തിൽ വരിക സ്വാഭാവികമാണ്.

എല്ലാ ഗ്രഹങ്ങൾക്കും അവയുടേതായ പ്രാധാന്യമുണ്ട്. അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഗ്രഹങ്ങളിൽ ഒന്നാണ് ബുധൻ. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് പണ്ട് കാലം മുതൽ. ബുധൻ സമം ബുദ്ധി എന്നാണത്. ചെറിയ ഗ്രഹം ആണെങ്കിലും മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഒന്ന് കൂടിയാണ് ബുധൻ.

bhadra rajayogam 2026

പൊതുവെ ഗ്രഹങ്ങളുടെ അധികാരശ്രേണിയിൽ യുവരാജ പദവിയാണ് ബുധന് കൽപ്പിച്ചിരിക്കുന്നത്. ചന്ദ്രന്റെയും താരയുടേയും മകനാണ് ബുധനെന്ന് ചില പുരാണങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. എഴുത്ത്, ഗണിതം, വാക്ക്, ആശയ വിനിമയം, കളി, കൗശലം, എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം, അനുകരണപരത, പ്രസംഗം എന്നിങ്ങനെയുള്ള കാര്യങ്ങളെയാണ് ബുധൻ സാധാരണയായി പ്രതിനിധീകരിക്കുന്നത്.

ഇത്തവണ ബുധനാണ്‌ നിങ്ങൾക്ക് നേട്ടം കൊണ്ട് വരുന്ന ഗ്രഹം. വേദ കലണ്ടർ അനുസരിച്ച് ബുധൻ ഏകദേശം ഓഗസ്‌റ്റ് ആദ്യ വാരത്തിൽ തന്നെ രാശി മാറുകയാണ്. അതുമൂലം ഭദ്രരാജയോഗമാണ് രൂപപ്പെടുക. ഈ രാജയോഗത്തിന്റെ രൂപീകരണത്തോടെ ചില രാശിക്കാർക്ക് സുവർണകാലം ആരംഭിക്കും. ചിലരുടെ ദീർഘകാല ആഗ്രഹങ്ങൾ നിറവേറുകയും ജീവിതം കൂടുതൽ മനോഹരമാവുകയും ചെയ്യും. ഏതൊക്കെ രാശികൾക്ക് ഇത് ഗുണമാവുമെന്ന് നോക്കാം.

കന്നി

ജീവിതത്തിൽ ആഗ്രഹിക്കുന്നത് പോലെ തന്നെ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നു. അതുവരെ ഉണ്ടായ എല്ലാ പ്രതിസന്ധികളും ഇക്കാലയളവിൽ ഇവർ തരണം ചെയ്യും. സാമ്പത്തികമായുണ്ടാവുന്ന നേട്ടങ്ങള്‍ ചിലപ്പോൾ അത്ഭുതപ്പെടുത്തുന്ന രീതിയിലാകും. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ കാത്തിരിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവില്ല. കടം കൊടുത്ത പണം തിരികെ കിട്ടും.

മിഥുനം

ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നുവന്നുചേരും. പുതിയ വീട് പണി ആരംഭിക്കുന്നതിനും സ്ഥലം വാങ്ങുന്നതിനും അവസരം ലഭിക്കും. സാമ്പത്തികമായി ഇത് ഇവരുടെ ഏറ്റവും നല്ല കാലമായിരിക്കും. ജീവിതം കൂടുതൽ സുന്ദരമാകും, കുടുംബവുമായി ഒരു ദീർഘദൂര യാത്ര നടത്താൻ സാധിക്കും. ബാങ്കിൽ നിക്ഷേപിച്ച പണത്തിൽ നിന്നും ഇരട്ടി നേട്ടങ്ങൾ ഉണ്ടാവും. സുഹൃത്തുക്കൾ വഴി നേട്ടം ഉറപ്പ്.

തുലാം

ഭദ്രരാജയോഗ ഫലമായി ഇവരുടെ ജീവിതത്തില്‍ ഭാഗ്യം തേടി വരുന്നു. ഓഹരി വിപണിയിൽ നിക്ഷേപിച്ച പണം ഇരട്ടി നേട്ടങ്ങൾ ആയിരിക്കും നൽകുക. കുടുംബാംഗങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കും. ലോട്ടറി പോലെയുള്ളവ അടിക്കാൻ സാധ്യത. സ്വർണവും വെള്ളിയും പോലെയുള്ള വിലപിടിപ്പുള്ള ലോഹങ്ങൾ ഇവരെ തേടി വരും. കുടുംബത്തിൽ ഐക്യവും സന്തോഷവും സമാധാനവും ഒക്കെ ഉറപ്പായിരിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *