Headlines

ബെംഗളൂരുവിലെ യാത്രക്കാർക്ക് ആശ്വാസം; മാത്തിക്കെരെയിൽ സബർബൻ റെയിൽ ഉൾപ്പെടുന്ന ഡബിൾ ഡെക്കർ വരും | Relief For Bengaluru Commuters; Double Decker Structure Including Suburban Rail To Come Up At Mathikere


India

oi-Nidhin Illikkambath

ബെംഗളൂരു: നഗരവാസികൾ കാത്തിരിക്കുന്ന സബർബൻ ട്രാൻസ്പോർട്ട് പദ്ധതിയിലെ കോറിഡോർ-2ലെ (ബെന്നിഗാനഹള്ളി-ചിക്കബാനവാര) പ്രധാന എൻജിനീയറിംഗ് സവിശേഷതയായി മാത്തിക്കെരെയിൽ 1.2 കിലോമീറ്റർ നീളമുള്ള ഡബിൾ ഡെക്കർ സംവിധാനം ഒരുങ്ങുന്നു. പരിമിതമായ സ്ഥല സൗകര്യത്തിൽ റോഡിനും റെയിൽപാതയ്ക്കും ഒരേ ഘടനയിൽ തന്നെ ഇടം ഒരുക്കുന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.

റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണാടക) ലിമിറ്റഡിന്റെ ഏറ്റവും പുതിയ വാർത്താക്കുറിപ്പ് പ്രകാരം, മാത്തിക്കെരെയും യശ്വന്ത്പുരയും തമ്മിലുള്ള മോഹൻ കുമാർ റോഡിലാണ് ഈ ഡബിൾ ഡെക്കർ ഘടന നിർമ്മിക്കുക. രണ്ട് നിലകളായിരിക്കും ഇതിന്. താഴത്തെ നില റോഡ് മേൽപ്പാലമായും, വാഹന ഗതാഗതത്തിനായും ഉപയോഗിക്കും. മുകളിലെ നിലയിൽ കോറിഡോർ-2ന്റെ എലിവേറ്റഡ് സബർബൻ റെയിൽ വയഡക്റ്റ് സ്ഥാപിക്കും.

bengaluru

ജനസാന്ദ്രത കൂടുതലുള്ള മാത്തിക്കെരെ-യശ്വന്ത്പുര ഭാഗത്ത് റോഡിനും റെയിലിനും ആവശ്യമായ സ്ഥലം പരിമിതമാണ്. ഈ സാഹചര്യത്തിലാണ് രണ്ട് ഗതാഗത സംവിധാനങ്ങളും ഒരേ ഘടനയിൽ ഉൾപ്പെടുത്തുന്നത്.
ഇതിലൂടെ കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യം കുറയ്ക്കാനും, റോഡ് ഗതാഗതം സുഗമമാക്കാനും പൊതുഗതാഗത സൗകര്യം വർധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരു സബർബൻ റെയിൽ പാതയിലെ പ്രധാന ഭാഗങ്ങളിലൊന്നായിരിക്കും കോറിഡോർ-2. സബർബൻ റെയിലിന്റെ ആദ്യ ട്രെയിനുകൾ ഈ പാതയിലൂടെ സർവീസ് നടത്താനാണ് പദ്ധതിയിടുന്നത്. കോറിഡോർ പ്രവർത്തനക്ഷമമാകുന്നതോടെ ബെംഗളൂരുവിലെ യാത്രക്കാർക്ക് മറ്റൊരു പൊതുഗതാഗത സംവിധാനം കൂടി ലഭിക്കുമെന്നതാണ് പ്രത്യേകത. നഗരത്തിലെ വിശാലമായ ഗതാഗത ശൃംഖല ശക്തിപ്പെടുത്താനും ഇത് സഹായിക്കും.

പരിമിതമായ സ്ഥലത്ത് റോഡ്, റെയിൽ തുടങ്ങിയ വ്യത്യസ്‌ത ഗതാഗത സംവിധാനങ്ങളെ ഒരുമിച്ച് ഉൾപ്പെടുത്തുന്ന എൻജിനീയറിംഗ് മാതൃക എന്ന നിലയിലും മാത്തിക്കെരെയിലെ ഡബിൾ ഡെക്കർ ഘടന ശ്രദ്ധേയമായ ഒന്നാണെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. പുതിയ അടിസ്ഥാന സൗകര്യങ്ങൾക്കായി ആവശ്യമായ ഭൂമിയുടെ ആവശ്യകത കുറയ്ക്കാനും ഇതിലൂടെ സാധിക്കും.

ഈ ഡബിൾ ഡെക്കർ ഘടന ബിഎസ്ആർപിയുടെ 25.01 കിലോമീറ്റർ ദൈർഘ്യമുള്ള ‘മല്ലിഗെ ലൈനിലെ ലോട്ടെഗൊല്ലഹള്ളി-യശ്വന്ത്പുര കോറിഡോറിന്റെ ഭാഗമായിരിക്കും. ബെന്നിഗാനഹള്ളിയെ ചിക്കബാനവാരയുമായി ബന്ധിപ്പിക്കുന്നതാണ് ഈ മല്ലിഗെ ലൈൻ. ഏറെക്കാലമായി ബെംഗളൂരുവിലെ യാത്രക്കാർ ആവശ്യപ്പെടുന്നതാണ് സബർബൻ റെയിലിന്റെ പൂർത്തീകരണം. പക്ഷേ പല കാരണങ്ങളാൽ വൈകുകയാണ് ഇതിന്റെ നടപടികൾ.



Source link

Leave a Reply

Your email address will not be published. Required fields are marked *