Headlines

ബാറിൽ കയറി അടിച്ചുപൂസായി ​ഗർഭിണി കുരങ്ങ് ; വീഡിയോ വൈറൽ ‍ | Buzz News


Last Updated:

മദ്യം കുടിച്ച് അവശനാശി കിടക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രസകരമായ അഭിപ്രായങ്ങൾ പങ്കുവച്ച് നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്

News18
News18

സോഷ്യൽമീഡിയയിൽ വൈറലായി ഒരു ​ഗർഭിണി കുരങ്ങ്. ബാറിൽ കയറി വോഡ്ക കുടിച്ച് മയങ്ങുന്ന ​കുരങ്ങന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധനേടുന്നത്. റാഞ്ചിയിലെ ഒരു മദ്യശാലയിൽ നിന്നുള്ള വീഡിയോയാണ് ഒരു യുവാവ് പങ്കുവച്ചിരിക്കുന്നത്.

മദ്യം കുടിച്ച് അവശനാശി കിടക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രസകരമായ അഭിപ്രായങ്ങൾ പങ്കുവച്ച് നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്. കുരങ്ങനെ കണ്ടതോടെ കടയുടമയും നാട്ടുകാരും അമ്പരന്നു. ഗർഭിണിയായ പെൺകുരങ്ങ് മദ്യശാലയ്ക്കുള്ളിൽ കയറി മദ്യം കഴിച്ച് മയങ്ങിക്കിടക്കുന്നതാണ് വീഡിയോ.

റാഞ്ചിയിലെ ഒർമാൻജിയിലാണ് സംഭവം നടന്നത്. മദ്യശാലയ്ക്കുള്ളിൽ കയറിയ കുരങ്ങ് കടയ്ക്കുള്ളിൽ ചുറ്റിനടന്നശേഷം അവിടെ സൂക്ഷിച്ചിരുന്ന കുപ്പിയിൽ നിന്ന് മദ്യം കുടിക്കുകയായിരുന്നു.

മദ്യം കഴിച്ചതിന് പിന്നാലെ കുരങ്ങ് ബോധമില്ലാതെ വീണു. കടയ്ക്കുള്ളിലെ ചില പെട്ടികൾക്ക് മുകളിൽ ഉറങ്ങി കിടക്കുന്ന കുരങ്ങിനെയാണ് വീഡിയോയിൽ കാണുന്നത്. കുപ്പിയിലുണ്ടായിരുന്ന വോഡ്ക കുരങ്ങ് കുടിച്ചതായാണ് വീഡിയോ പകർത്തിയയാൾ പറയുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *