Headlines

പ്രളയത്തില്‍ അദാനിയുടെ കൈത്താങ്ങ്; അസം ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി, 8000 കുടുംബങ്ങള്‍ക്ക് സഹായം | Gautam Adani Contributes ?11 Crore to Assam Flood Relief Fund, Adani Foundation Reaches 8,000 Families in Upper Assam


India

oi-Jithin TP

അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 11 കോടി രൂപ സംഭാവന നല്‍കി. സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സാമ്പത്തിക സഹായം നല്‍കിയത്. ഈ സഹായം സംസ്ഥാനത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നും അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ഈ സംഭാവനയ്ക്ക് പുറമേ, അദാനി ഗ്രൂപ്പിന്റെ സാമൂഹിക ക്ഷേമ-വികസന വിഭാഗമായ അദാനി ഫൗണ്ടേഷന്‍, അദാനി സ്മാര്‍ട്ട് മീറ്റര്‍, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള നടത്തിപ്പുകാരായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ഗുവാഹത്തി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടെ അപ്പര്‍ അസമില്‍ ഉടനീളം ഒരു വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിക്ക് തുടക്കമിട്ടു.

Gautam Adani

ശിവസാഗര്‍ ജില്ലയിലെ നസീറ സബ്-ഡിവിഷനിലും ധേമാജി ജില്ലയിലെ സിലാപത്തറിലുമുള്ള ഏകദേശം 8,000 കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. കുടുംബങ്ങള്‍ തങ്ങളുടെ ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങുമ്പോള്‍ അവരുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതിനായി അവശ്യ ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, ശുചിത്വ-പരിപാലന സാമഗ്രികള്‍ എന്നിവ ഓരോ കിറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നസീറയിലെ 14 ഗ്രാമങ്ങള്‍ക്ക് സഹായം

നസീറയിലെ 14 ഗ്രാമങ്ങളിലായി (ഗുര്‍മൂര്‍ മിരി (നേപ്പാളി ബസ്തി), സാന്തക് ഗ്രാന്‍ഡ്, ബാലിഗാവ്, റോജാപൂള്‍ ദുവാര ഗാവ്, ബമന്‍പുഖുരി, ഗോഹെയ്ന്‍ ഗാവ് (കോമോള്‍ സപോരി), ഹുലാങ് കട്ടോണി, ഹുലാങ് കലിത, ബെങ്‌മോറ കൊന്‍വാര്‍ ഗാവ്, ബൈലുങ് ഗാവ്, മിരി ഗാവ്, ഔഗുരിജാന്‍, ബിഹുബോര്‍ ഗ്രാന്‍ഡ്) സിലാപത്തറിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലും ഈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

ശിവസാഗര്‍, ധേമാജി ജില്ലകളിലെ ഉള്‍പ്പെടെ, എത്തിപ്പെടാന്‍ പ്രയാസമുള്ള വിദൂര ഗ്രാമങ്ങളിലും സഹായം എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രത്യേക സംഘങ്ങളായി ചേര്‍ന്നാണ് പ്രവര്‍ത്തനം.

അടിയന്തര സഹായത്തിനപ്പുറം പുനരുജ്ജീവനത്തിലേക്ക്

ദുരിതാശ്വാസ പ്രവര്‍ത്തനം എന്നത് പുനരുജ്ജീവനത്തിലേക്കുള്ള ആദ്യ പടി മാത്രമാണ് എന്ന് അദാനി ഫൗണ്ടേഷന്‍ പറഞ്ഞു. അസമിലെ കുടുംബങ്ങള്‍ തങ്ങളുടെ ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങുമ്പോള്‍, അവരുടെ ദീര്‍ഘകാല പുനരുജ്ജീവനത്തെ പിന്തുണയ്ക്കാനും സമൂഹങ്ങളെ കൂടുതല്‍ കരുത്തുറ്റതും പ്രതിസന്ധികളെ അതിജീവിക്കാന്‍ പ്രാപ്തിയുള്ളതുമാക്കി മാറ്റാനും പ്രതിജ്ഞാബദ്ധമാണെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *