Headlines

പ്രതിവർഷം 82 ലക്ഷം വരുമാനമുണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു ; 26 കാരന്റെ നിരാശയിൽ ഞെട്ടി സോഷ്യൽമീഡിയ | Buzz News


Last Updated:

ദൈനംദിന ജീവിതത്തിലെ ചില ആഗ്രഹങ്ങൾ നടത്താൻ സാധിക്കുന്നില്ലെന്നാണ് യുവാവ് നിരാശയോടെ  കുറിച്ചത്.

News18
News18

82 ലക്ഷം രൂപ വാർഷിക വരുമാനമുള്ള 26 വയസുകാരന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചർച്ചകൾക്ക് വഴിവയ്ക്കുന്നു. പലരും സ്വപ്നം കാണുന്ന ശമ്പളം ലഭിച്ചിട്ടും സാമ്പത്തികമായി താൻ സമ്മർദത്തിലാണെന്നാണ് യുവാവ് തുറന്നു പറഞ്ഞത്. യുവാവിന്റെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായി.

പുതിയ സ്ഥലത്തേക്ക് താമസം മാറിയതായും ജോലിയുടെ ആദ്യ മാസങ്ങളിൽ പണം കൂടുതലായി ചെലവഴിക്കേണ്ടി വന്നതായും യുവാവ് പറയുന്നുണ്ട്. ആരോ​ഗ്യാവശ്യങ്ങൾക്കുള്ള ഫണ്ടും, മറ്റ് എമർജൻസി ആവശ്യങ്ങൾക്കും പണം ചെലവഴിച്ചിട്ടുണ്ട്. എന്നിരുന്നാലും ദൈനംദിന ജീവിതത്തിലെ ചില ആഗ്രഹങ്ങൾ നടത്താൻ സാധിക്കുന്നില്ലെന്നാണ് യുവാവ് നിരാശയോടെ  കുറിച്ചത്.

മ്യൂസിക് പ്രോ​ഗ്രാമുകളിൽ പങ്കെടുക്കാനോ, പുറത്തുപോയി ആഹാരം കഴിക്കാനോ, സിനിമ കാണാൻ പോകാനോ, വിലപിടിപ്പുള്ള വസ്ത്രങ്ങൾ വാങ്ങാനോ കഴിയുന്നില്ലെന്ന് യുവാവ് പറയുന്നു. ഓരോ മാസവും വരുമാനത്തിന്റെ 90 മുതൽ 110 ശതമാനം വരെ താൻ ചെലവഴിക്കുന്നു. മാസവസാനം ബജറ്റ് പരിധി കഴിയാറുണ്ടെന്നും കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെന്നും പോസ്റ്റിലുണ്ട്.

പോസ്റ്റിന് താഴെ നിരവധി പേർ അഭിപ്രായങ്ങളുമായി രംഗത്തെത്തി. കൂടുതൽ സമ്പാദിക്കുന്നതുകൊണ്ട് മാത്രം സാമ്പത്തിക ആശങ്കകൾ അവസാനിക്കില്ലെന്ന് ചിലർ പറയുന്നു. ഉയരുന്ന ജീവിതച്ചെലവും സമ്പാദ്യ ലക്ഷ്യങ്ങളും കാരണം ഉയർന്ന വരുമാനക്കാരും സാമ്പത്തിക സമ്മർദം അനുഭവിക്കുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/

പ്രതിവർഷം 82 ലക്ഷം വരുമാനമുണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു ; 26 കാരന്റെ നിരാശയിൽ ഞെട്ടി സോഷ്യൽമീഡിയ



Source link

Leave a Reply

Your email address will not be published. Required fields are marked *