Headlines

പേളിയുടെ വാക്കുകൾ വളച്ചൊടിച്ചു; സിബി മലയലിനെ അപമാനിച്ചുവെന്ന് പറയുന്നതെങ്ങനെ? | Buzz News


Last Updated:

‘ഒരു ഭീരുവിനെ വളർത്തിയ നിങ്ങളുടെ പിതാവിൽ നിന്ന് വ്യത്യസ്തമായി, “ആ പരാജയപ്പെട്ട ചലച്ചിത്രകാരൻ” നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളർത്തിയത്’ എന്ന് ജോ സിബി മലയിൽ

പേളിയുടെ വാക്കുകൾ വളച്ചൊടിച്ചോ?
പേളിയുടെ വാക്കുകൾ വളച്ചൊടിച്ചോ?

“പരാജയപ്പെട്ട ഒരു ചലച്ചിത്രകാരൻ’, എന്റെ നാല് പേജുള്ള പോസ്റ്റിനെ അടിസ്ഥാനമാക്കി പത്ത് പേജുള്ള ഒരു തിരക്കഥ ഒരുക്കാനുള്ള ശ്രമത്തിലാണ്,” തന്റെ കുറിപ്പിനെ ഉദ്ദേശിച്ചു കൊണ്ട് പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ മലയിലിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്റ്റിന് പേളി മാണി നൽകിയ പ്രതികരണമാണിത്. നീറ്റ് പരീക്ഷാവിവാദവുമായി ബന്ധപ്പെട്ടു നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ പേളി കുറിച്ച വരികളോടുള്ള വിയോജിപ്പുമായി ജോ മലയിൽ രംഗത്തുവന്നിരുന്നു. പേളി തന്റെ ഇൻസ്റ്റഗ്രാം പേജിന്റെ കമന്റ് ബോക്സ് അടച്ചുകെട്ടുകയും, ശേഷം പോസ്റ്റിങ്ങ് തുടരുകയുമാണുണ്ടായത്.

പ്രതിഷേധത്തെ അനുകൂലിച്ച് പ്രതികരിച്ച പേളി, അക്രമ സംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നും പറഞ്ഞു. അതിനു ശേഷമാണ് ജോ മലയിലിന്റെ പ്രതികരണവും അതേത്തുടർന്നുണ്ടായ വിവാദവും. ഏഴ് പേജുള്ള പോസ്റ്റുകളുമായാണ് സിബി മലയിലിന്റെ പുത്രന്റെ വരവ്. അദ്ദേഹം പേളിയോടുള്ള തന്റെ വിയോജിപ്പ് ശക്തമായി രേഖപ്പെടുത്തി.

മറുപടിയെന്നോണം ‘പരാജയപ്പെട്ട ഒരു ചലച്ചിത്രകാരൻ’ എന്ന് പേളി പരാമർശിക്കുന്നു. ഇത് പക്ഷേ സിബി മലയിലിനെ ആക്ഷേപിച്ചു എന്ന് വിളിച്ചാണ് ജോ സിബി മലയിൽ മറുപടി പോസ്റ്റ് കുറിച്ചത്. അതേസമയം, പേളി പറയുന്ന രീതിയിലെ പേജുകൾ നീളുന്ന കുറിപ്പ് വന്നത് സിബി മലയിലിൽ നിന്നുമല്ല, ജോ സിബി മലയിലിൽ നിന്നുമാണ്. എങ്കിൽ ജോയുടെ പ്രതികരണം പേളിയുടെ വാക്കുകൾ വളച്ചൊടിച്ചോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

“ആരുമായാണ് ഇടപെടുന്നതെന്ന് കൃത്യമായി മനസ്സിലാക്കുക. വെറും ഏഴ് സ്ലൈഡുകൾ വായിക്കാൻ പോലും നിങ്ങൾക്ക് ഇത്രയും മടിയാണോ? 57 ലക്ഷം ഫോളോവേഴ്സ് നിങ്ങളുടെ അപൂർണ്ണമായ ആശയങ്ങൾ വായിക്കണമെന്ന് പ്രതീക്ഷിക്കുന്ന നിങ്ങൾക്ക്, ഏഴ് സ്ലൈഡുകൾ വായിക്കുന്നത് ഇത്ര വലിയ ഭാരമായി തോന്നുന്നുവോ? കാര്യങ്ങൾ വ്യക്തിപരമാക്കിയ സാഹചര്യത്തിൽ, ഇനി കളി തുടങ്ങട്ടെ. ഒരു ഭീരുവിനെ വളർത്തിയ നിങ്ങളുടെ പിതാവിൽ നിന്ന് വ്യത്യസ്തമായി, “ആ പരാജയപ്പെട്ട ചലച്ചിത്രകാരൻ” നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളർത്തിയത്. വാൽക്കഷ്ണം: അദ്ദേഹത്തിന്റെ പേര് സിബി മലയിൽ എന്നാണ്. മുന്നോട്ട് പോകൂ. നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്തുനോക്കൂ,” എന്നായിരുന്നു ജോ സിബി മലയിലിന്റെ പ്രതികരണം.

കിരീടം, ഭരതം, ആകാശദൂത്, സദയം ഉൾപ്പെടെ മലയാളത്തിലെ ഒട്ടനവധി ക്‌ളാസിക്കുകളുടെ സംവിധായകനാണ് സിബി മലയിൽ. മൂന്നു ദേശീയ പുരസ്കാരങ്ങളും, അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

Summary: Pearle refers to someone as a “failed filmmaker” in her post. However, Joe Sibi Malayil responded with a post accusing her of insulting Sibi Malayil. At the same time, the lengthy response running into several pages, which Pearly appears to be referring to, was not written by Sibi Malayil but by his son Joe Sibi Malayil. Therefore, it needs to be examined whether Joe’s response misinterpreted or distorted Pearle’s words



Source link

Leave a Reply

Your email address will not be published. Required fields are marked *