Headlines

പുതിയ വീടും കാറും സ്വന്തമാകും.. ആഗസ്റ്റ് കഴിയും മുമ്പെ ഈ രാശിക്കാര്‍ സമ്പന്നരാകും; നിങ്ങളുമുണ്ടോ? | August’s Final Planetary Transit: These Three Zodiac Signs Good Time Begins Before August Ends, Details Inside


Astrology

oi-Jithin TP

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും.

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായി തീരും. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

August s Final Planetary Transit

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

ഓഗസ്റ്റ് മാസത്തിന്റെ അവസാന നാളുകള്‍ കന്നി രാശിയുടെ ഊര്‍ജ്ജം, ചന്ദ്രഗ്രഹണം, പ്രധാനപ്പെട്ട ഗ്രഹനില മാറ്റങ്ങള്‍ എന്നിവയുടെ ശക്തമായ ഒരു സങ്കലനമാണ് കൊണ്ടുവരുന്നത്. ഈ മാറ്റങ്ങള്‍ 12 രാശിക്കാരുടെയും പ്രണയം, തൊഴില്‍, സാമ്പത്തിക സ്ഥിതി, വ്യക്തിഗത വളര്‍ച്ച എന്നിവയില്‍ എന്ത് സ്വാധീനമാണ് ചെലുത്തുക എന്ന് നോക്കാം. ഓഗസ്റ്റ് മാസം ആരംഭിച്ചതിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട അന്തരീക്ഷത്തിലാണ് അവസാനിക്കുന്നത്.

ചിങ്ങം രാശിയിലെ തീവ്രമായ ഊര്‍ജ്ജപ്രവാഹത്തിനും മാസത്തിലെ സൂര്യഗ്രഹണത്തിനും ശേഷം, സൂര്യന്‍ കന്നി രാശിയിലേക്ക് പ്രവേശിച്ചു. ഓഗസ്റ്റ് 25-ന് ബുധനും കന്നി രാശിയിലെത്തുന്നു. ഇതോടെ കന്നി രാശിയില്‍ സൂര്യ-ബുധ സംയോഗം നടക്കുകയും ബുധാദിത്യയോഗം രൂപപ്പെടുകയും ചെയ്യും. ഓഗസ്റ്റ് 28-ന് മീനം രാശിയില്‍ പൂര്‍ണ്ണചന്ദ്രനും ഭാഗിക ചന്ദ്രഗ്രഹണവും സംഭവിക്കുന്നു.

മാസാവസാനമായ ഓഗസ്റ്റ് 31-ന്, വ്യാഴം വക്രഗതിയിലുള്ള ശനിയുമായി നേര്‍രേഖയില്‍ വരുന്നു. അതിനാല്‍, സെപ്റ്റംബര്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാനാകും. ഈ ഗ്രഹനില മാറ്റങ്ങള്‍ നിങ്ങളുടെ രാശിയില്‍ എന്ത് സ്വാധീനമാണ് ചെലുത്തുക എന്ന് നോക്കാം.

കന്നി

ആഗസ്റ്റ് മാസത്തിലെ അവസാനത്തെ ഗ്രഹനില മാറ്റങ്ങള്‍ കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും പുതിയ വീട്ടിലേക്ക് താമസം മാറാനും സാധിക്കും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പുതിയ വീട്ടിലേക്ക് താമസം മാറുമ്പോള്‍ സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ പ്രതീക്ഷിക്കാം.

ധനു

ധനു രാശിക്കാര്‍ക്ക് ആഗസ്റ്റ് മാസത്തിലെ അവസാനത്തെ ഗ്രഹനില മാറ്റങ്ങള്‍ ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി, ഉപരിപഠനം എന്നിവ നോക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. അതുവഴി സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും.

കുംഭം

ആഗസ്റ്റ് മാസത്തിലെ അവസാനത്തെ ഗ്രഹനില മാറ്റങ്ങള്‍ കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങള്‍ വഴി വലിയൊരു തുക കൈയിലെത്തും. പൂര്‍വിക സ്വത്തുക്കള്‍ തടസങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. ഇതുവഴി ആസ്തിയില്‍ വലിയ വര്‍ധനവുണ്ടാകും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാന്‍ സാധിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *