Last Updated:
ഇൻവെസ്റ്റിഗേറ്റിവ് ജോണറിൽ ഒരുക്കിയ ചിത്രത്തിന്റെ വിതരണം സെൻട്രൽ പിക്ചേർസ്
പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിനു വേണ്ടി വേടൻ പാടിയ തീം സോംഗ്. ഈ റാപ് സോങ്ങിന് വരികൾ എഴുതിയതും പാടിയതും വേടൻ തന്നെ. സംഗീതം ഒരുക്കിയത് മുജീബ് മജീദ്. ഭാവന സ്റ്റുഡിയോസാണ് പാട്ട് പുറത്തിറക്കിയത്. ആദ്യമായാണ് തങ്ങളുടേതല്ലാത്ത പ്രൊഡക്ഷനിലുള്ള ഒരു സിനിമയുടെ മ്യൂസിക് റൈറ്റ്സ് ഭാവന സ്റ്റുഡിയോസ് സ്വന്തമാക്കുന്നത്. സെപ്റ്റംബർ 11ന് ചിത്രം തീയറ്റുകളിൽ എത്തും.
