Headlines

നിങ്ങളുടെ വീടിന്റെ പരിസരത്ത് പാമ്പ് മുട്ടയിട്ടിട്ടുണ്ടോ? എങ്ങനെ പാമ്പിന്റെ മുട്ടകൾ തിരിച്ചറിയാം?| Has a snake laid eggs around your home? Here’s how to identify snake eggs.


Lifestyle

oi-Sajitha Gopie

നിങ്ങളുടെ വീടിന് മുന്നിലെ പൂന്തോട്ടത്തിലോ സമീപത്തുളള പറമ്പിലോ പാമ്പ് മുട്ട ഇട്ടിട്ടുണ്ടോ എന്ന് എങ്ങനെ കണ്ട് പിടിക്കാനാകും. പാമ്പിന്റെ മുട്ട ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ എങ്ങനെ തിരിച്ചറിയാനാകും. ചിലപ്പോള്‍ അത് മറ്റേതെങ്കിലും നിരുപദ്രവകാരികളായ ജീവികളുടേത് ആണെങ്കിലോ..

പാമ്പിന്‍ മുട്ടകള്‍ കണ്ടാല്‍ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം. മാത്രമല്ല പറമ്പിലെ കരിയിലകള്‍ക്കിടയിലോ കുറ്റിച്ചെടികള്‍ക്കിടയിലോ പാമ്പിന്‍ മുട്ടകള്‍ കണ്ടെത്തിയാല്‍ എന്താണ് ചെയ്യേണ്ടത്.

ആദ്യം പാമ്പിന്റെ മുട്ട എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം. പക്ഷികളുടെ മുട്ടകളെപ്പോലെ ഇവയ്ക്ക് കട്ടിയുള്ള തോട് ഉണ്ടാകില്ല. പാന്പിന്റെ മുട്ട നിങ്ങൾ തൊട്ടുനോക്കിയാൽ മൃദുവായതും റബ്ബർ പോലെയുള്ളതുമായിരിക്കും. സാധാരണയായി ഇവ വെള്ളയോ ക്രീം നിറത്തിലോ ആവും ഉണ്ടാവുക. മാത്രമല്ല മുട്ടകളുടെ ആകൃതി നീളത്തിലായിരിക്കും. ഇവ കൂട്ടത്തോടെ ആയിരിക്കും കാണപ്പെടുക.

Snake

ഒളിഞ്ഞിരിക്കാനാകുന്ന ചൂടും ഈർപ്പവുമുള്ള സ്ഥലങ്ങളിലാണ് പാമ്പുകൾ പൊതുവെ മുട്ടയിടുക.പാമ്പുകൾ 50ലധികം മുട്ടകൾ വരെ ഒരു തവണ ഇട്ടേക്കാം. ഉണങ്ങിയ ഇലകൾക്കിടയിൽ, കമ്പോസ്റ്റ് കുഴികളിൽ, ചീഞ്ഞ മരത്തടികൾക്കടിയിൽ, കല്ലുകൾക്കടിയിൽ ഒക്കെ പാമ്പുകൾ മുട്ട ഇടാനുള്ള സാധ്യതയുണ്ട്. അണലി പോലെയുള്ള പാമ്പുകൾ മുട്ടയിടാറില്ല. അവ പ്രവസിക്കുകയാണ് ചെയ്യാറ്.

എല്ലാ പാമ്പുകളുടേയും മുട്ടകൾ നശിപ്പിക്കേണ്ടതില്ല. കാരണം പല പാമ്പുകളും വിഷമില്ലാത്തവയും നമ്മുടെ വീട്ടിലെ എലിശല്യവും പ്രാണിശല്യവുമെല്ലാം കുറക്കാൻ സഹായിക്കുന്നവയുമാണ്. മുട്ടകൾ അപകടമല്ല, പക്ഷേ മുട്ടയിട്ട അമ്മ പാമ്പ് ആ പരിസരത്ത് ഉണ്ടോ എന്നത് സൂക്ഷിക്കേണ്ടതാണ്. അതുകൊണ്ട് പാമ്പിന്റെ മുട്ടകൾ കണ്ടെത്തിയാൽ വേഗം എടുക്കാൻ ചെല്ലാതെ വനംവകുപ്പിനെയോ പാമ്പ് പിടുത്തക്കാരെയോ വിവരമറിയിക്കുക.അതിന് മുൻപ് മുട്ടകളുടെ ഫോട്ടോ എടുത്ത് അവർക്ക് അയച്ച് കൊടുത്ത് ഏത് പാമ്പാണെന്ന് തിരിച്ചറിയാനും ശ്രമിക്കാവുന്നതാണ്.

മിക്കവാറും പാമ്പുകളും മുട്ടയിട്ട ശേഷം സ്ഥലം വിടും. എന്നാൽ മലമ്പാമ്പ് പോലുള്ളവ മുട്ടകൾ വിരിയുന്നത് വരെ അവയ്ക്ക് കാവലിരിക്കാറുണ്ട്. അതുകൊണ്ട് മുട്ട കണ്ട സ്ഥലങ്ങളിൽ കൈയിടരുത്. കുറ്റിക്കാടുകൾ വെട്ടിമാറ്റിയും കരിയിലക്കൂട്ടങ്ങൾ പറമ്പിൽ നിന്ന് ഒഴിവാക്കിയുമൊക്കെ പാമ്പുകൾ വീടിന്റെ പരിസരത്ത് മുട്ടിയിടുന്നത് ഒഴിവാക്കാനാകും.



Source link

Leave a Reply

Your email address will not be published. Required fields are marked *