Headlines

നിങ്ങളുടെ വീടിനടുത്ത് പാമ്പുണ്ടോ എന്ന് എങ്ങനെ അറിയാം? ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ| How to Know if There Are Snakes Near Your Home? Watch Out for These Warning Signs.


Lifestyle

oi-Sajitha Gopie

വേനൽക്കാലത്ത് മാത്രമല്ല മഴക്കാലത്തും പാമ്പുകൾ വീടിനകത്തേക്ക് വരാനുളള സാധ്യത വളരെ കൂടുതലാണ്. കാരണം കനത്ത മഴ പെയ്യുമ്പോൾ മാളങ്ങളിൽ വെള്ളം കയറുകയും പാമ്പുകൾക്ക് മാളങ്ങളിൽ കഴിയാനാകാതെ വരികയും ചെയ്യും. അപ്പോൾ സ്വാഭാവികമായും ഉണങ്ങിയ സ്ഥലങ്ങളിലേക്ക് അവയെത്തും, പ്രത്യേകിച്ച് വീടുകളിലേക്ക്.

നിങ്ങളുടെ വീടിന് സമീപത്തോ പറമ്പിലോ പാമ്പുകളുണ്ടോ എന്ന് എങ്ങനെയാണ് തിരിച്ചറിയാനാവുക? പാമ്പിന്റെ സാന്നിധ്യം അറിയിക്കുന്ന 6 ലക്ഷണങ്ങൾ നോക്കാം..

വീടിന് സമീപത്ത് എവിടെയെങ്കിലും പാമ്പ് പടം പൊഴിച്ചതായി കാണുന്നുണ്ടോ എന്ന് നോക്കുക. ഒരു പടം കണ്ടു എന്നത് കൊണ്ട് പാമ്പ് അവിടെയൊക്കെ തന്നെ ഉണ്ട് എന്ന് കരുതാനാകില്ല. എന്നാൽ തുടർന്നുളള ദിവസങ്ങളിലും പലയിടത്തായി പടം കാണുന്നുണ്ട് എങ്കിൽ അത് പാമ്പ് സ്ഥിരമായി അവിടെ വരുന്നുണ്ടെന്നതിന്റെ സൂചനയാണ്.

Snakes

പാമ്പിന്റെ കാഷ്ഠം കണ്ടെത്താൻ ശ്രമിക്കുക. പാമ്പിന്റെ കാഷ്ഠം കാണാൻ പക്ഷികളുടെയോ എലികളുടെയോ കാഷ്ഠം പോലെയിരിക്കും. ഇതിന്റെ ആകൃതി നീളത്തിലാണ്. ഒരറ്റത് വെള്ള നിറവും ഉണ്ടായിരിക്കും. ഇതും പാമ്പുകളുടെ സാന്നിധ്യം മനസ്സിലാക്കാൻ സഹായിക്കും.

വീട്ടിലെ സ്റ്റോർ റൂം, ഗാരേജ്, ടെറസ് എന്നിവിടങ്ങളിലെ പൊടിയിലോ അല്ലെങ്കിൽ പുറത്തെ ചെളിയിലോ മണ്ണിലോ എസ് പോലെ വളഞ്ഞ് പുളഞ്ഞ അടയാളങ്ങളുണ്ടോ എന്ന് നോക്കുക. ഇത് പാമ്പ് പോയതിന്റെ ലക്ഷണമാകാം.

മറ്റൊരു കാര്യം നിങ്ങൾ ശ്രദ്ധിക്കേണ്ടത് വീട്ടിലെ എലിശല്യം പെട്ടെന്ന് ഇല്ലാതാവുന്നുണ്ടോ എന്നതാണ്. സാധാരണ എലികളുടെ അനക്കം കേൾക്കുന്ന സ്ഥലങ്ങളിൽ പെട്ടെന്ന് ഒച്ചയനക്കം ഇല്ലാതാവുകയാണെങ്കിൽ അവിടെ പാമ്പ് വരുന്നുണ്ടെന്ന നിഗമനത്തിലെത്താം.

സ്റ്റോർ റൂമുകളോ അടച്ചിട്ട വിറക് പുരയോ തുറക്കുമ്പോൾ രൂക്ഷമായ ഒരു മണം വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. കാരണം പാമ്പ് കുറെ സമയം ഒരിടത്ത് തന്നെ തുടരുമ്പോഴാണ് ഈ മണം വരുന്നത്. അവസാനമായി ഇരുണ്ട മൂലകളിൽ നിന്ന് ചീറ്റൽ ശബ്ദം കേൾക്കുന്നുണ്ടോ എന്ന് നോക്കുക. മാത്രമല്ല വീടിന്റെ തറയോട് ചേർന്ന് ചെറിയ ദ്വാരങ്ങളോ പുതിയ മാളങ്ങളോ മറ്റോ കാണുന്നുണ്ടോ എന്നതും പരിശോധിക്കണം.



Source link

Leave a Reply

Your email address will not be published. Required fields are marked *