Last Updated:
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്
ദുൽഖർ സൽമാൻ ചിത്രം ‘അയാം ഗെയിം’ റിലീസ് തീയതി മാറ്റി. ചിത്രം സെപ്റ്റംബർ 3നാകും തിയറ്ററിലെത്തുക. നേരത്തെ ഈ മാസം 20നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. പൃഥ്വിരാജ് ചിത്രം ‘ഖലീഫയുമായി ഒരുമിച്ച് തീയേറ്ററിൽ എത്തുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. റിലീസ് തീയതി മാറ്റിയതിന് പിന്നിലെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
