Headlines

ദീപാവലിക്ക് തിയേറ്ററുകളിൽ രാവിലെ ആറ് മണി ഷോ; അനുമതി നൽകി തമിഴ്നാട് സർക്കാർ | സിനിമാ വാർത്ത


Last Updated:

മുഖ്യമന്ത്രി വിജയിയുടെ പുതിയ ഉത്തരവനുസരിച്ച് ദിവസം പരമാവധി ആറ് പ്രദർശനങ്ങൾ നടത്താനും തിയേറ്ററുകൾക്ക് അനുമതിയുണ്ട്

News18
News18

തമിഴ്നാട്ടിൽ തിയേറ്ററുകളിൽ രാവിലെ ആറ് മണി ഷോകൾക്ക് അനുമതി നൽകി വിജയ് സർക്കാർ. ദീപാവലിയോടനുബന്ധിച്ച് പുതിയ തമിഴ് സിനിമകൾ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ആറ് മണി ഷോകൾക്ക് അനുമതി നൽകിയത്. മുഖ്യമന്ത്രി വിജയിയുടെ പുതിയ ഉത്തരവനുസരിച്ച് ദിവസം പരമാവധി ആറ് പ്രദർശനങ്ങൾ നടത്താനും തിയേറ്ററുകൾക്ക് അനുമതിയുണ്ട്.

നവംബർ മൂന്നിനാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. പുതിയ സിനിമകൾ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസത്തേക്ക് രാവിലെ ആറ് മുതൽ തൊട്ടടുത്ത ദിവസം പുലർച്ചെ 2.30 വരെ പ്രദർശിപ്പിക്കാം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ, തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, തമിഴ്നാട് തിയറ്റർ ആൻഡ് മൾട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷൻ എന്നിവരുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ നടപടി.

വൻ താരങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോഴും ഉത്സവകാലത്തും പുലർച്ചെയുള്ള പ്രദർശനങ്ങൾ പുനരാരംഭിക്കണമെന്നായിരുന്നു സിനിമാ സംഘടനകളുടെ ആവശ്യം. പുതിയ ഉത്തരവോടെ ഏറെക്കാലമായി നിലനിന്നിരുന്ന നിയന്ത്രണങ്ങൾക്കാണ് ഇളവ് ലഭിക്കുന്നത്.

തമിഴ്നാട്ടിൽ മുമ്പ് അർധരാത്രിയിലും പുലർച്ചെ നാലിനും ആറിനുമെല്ലാം സിനിമാ പ്രദർശനങ്ങൾ പതിവായിരുന്നു. എന്നാൽ 2023 ജനുവരിയിൽ അജിത്ത് ചിത്രം ‘തുനിവി’ന്റെ റിലീസിനോടനുബന്ധിച്ചുണ്ടായ അപകടത്തെ തുടർന്ന് പുലർച്ചെയുള്ള പ്രത്യേക പ്രദർശനങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ചെന്നൈയിൽ സിനിമയുടെ റിലീസ് ആഘോഷിക്കുന്നതിനിടെ ഓടിക്കൊണ്ടിരുന്ന ലോറിയിൽ നൃത്തം ചെയ്ത ആരാധകൻ താഴെവീണ് ഗുരുതരമായി പരുക്കേറ്റ് മരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പുലർച്ചെയുള്ള പ്രത്യേക പ്രദർശനങ്ങൾക്ക് അനുമതി നൽകുന്നത് സർക്കാർ നിർത്തിയത്. പിന്നീട് പുതിയ സിനിമകൾക്കും ഉത്സവകാല റിലീസുകൾക്കും രാവിലെ ഒമ്പത് മണി മുതലുള്ള പ്രദർശനങ്ങൾക്കാണ് അനുമതി നൽകിയിരുന്നത്.

സൂര്യ നായകനാകുന്ന ‘സീൻ’, നയൻതാര നായികയാകുന്ന ‘മൂക്കുത്തി അമ്മൻ 2’ എന്നീ സിനിമകളാണ് നവംബർ 6-ന് ദീപാവലി റിലീസായി എത്തുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *