Headlines

തൃഷ വിവാഹം ഉപേക്ഷിക്കാന്‍ കാരണം? വ്യവസായിയുമായുള്ള ബന്ധം തുടര്‍ന്നില്ല, പറഞ്ഞത് ഇങ്ങനെ | Trisha Life: What Is The Reason Behind Actress Trisha Calling Off Her Wedding? Here Is Details


Movie News

oi-Ashif N

നടി തൃഷ കൃഷ്ണന്‍ തമിഴ് മാധ്യമങ്ങളില്‍ നിറസാന്നിധ്യമാണ്. അവരുടെ സോഷ്യല്‍ മീഡിയ ഇടപെടലും പ്രതികരണങ്ങളും യാത്രകളുമെല്ലാം വാര്‍ത്തയാകാറുണ്ട്. സമീപകാലത്ത് നടന്‍ വിജയുമായി ബന്ധപ്പെടുത്തിയും വാര്‍ത്തകള്‍ വന്നു. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സദസില്‍ തൃഷ എത്തിയിരുന്നു. മികച്ച ഭൂരിപക്ഷത്തില്‍ ടിവികെ വിജയിച്ച വേളയിലും തൃഷ വിജയുടെ വീട്ടിലെത്തി. ജന്മദിനാഘോഷ ചിത്രങ്ങള്‍ പങ്കിട്ടപ്പോഴും വാര്‍ത്തയായി.

രണ്ടു വിവാഹ ചടങ്ങുകളില്‍ തൃഷയും വിജയിയും ഒരുമിച്ചെത്തിയതും ചര്‍ച്ചകളില്‍ നിറഞ്ഞു. വിജയുടെ ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജിയില്‍ സൂചിപ്പിച്ച നടി തൃഷയാണ് എന്ന തരത്തിലും പ്രചാരണമുണ്ടായി. ഡിഎംകെ, അണ്ണാഡിഎംകെ നേതാക്കള്‍ വിജയിയെ വിമര്‍ശിക്കാന്‍ തൃഷയുടെ പേരു കൂടി ചേര്‍ത്തു പറയുന്നതും പതിവാണ്. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസംഗം തൃഷയെ പരാമര്‍ശിച്ചാണ് എന്ന് ചൂണ്ടിക്കാട്ടി കേസും അറസ്റ്റും നടന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്.

trisha krishnan

43കാരിയായ തൃഷ വിവാഹിതയല്ല. ഒരിക്കല്‍ നിശ്ചയിച്ചിരുന്നു എങ്കിലും വിവാഹം നടക്കുന്നതിന് മുമ്പ് ആ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു നടി. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന വ്യവസായി വരുണ്‍ മണിയനുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചത്. തമിഴ്, തെലുങ്ക് സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന 2015ലാണ് തൃഷ തന്റെ വിവാഹം നടക്കാന്‍ പോകുന്നു എന്ന് പരസ്യപ്പെടുത്തിയത്.

വരുണും തൃഷയും തമ്മില്‍ ആദ്യമായി കണ്ടുമുട്ടിയത് എങ്ങനെ എന്ന് എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും വിവാഹത്തിന് മുമ്പേ ഇരുവര്‍ക്കും നന്നായി അറിയാമായിരുന്നു. റിയല്‍ എസ്റ്റേറ്റ് രംഗത്ത് താല്‍പ്പര്യമുള്ള വ്യക്തിയായിരുന്നു വരുണ്‍. സിനിമാ നിര്‍മാണത്തിലും ഒരുവേള സാന്നിധ്യം അറിയിച്ചു. 2014 അവസാനത്തിലാണ് ഇരുവരും തമ്മില്‍ ബന്ധമുണ്ട് എന്ന വാര്‍ത്തകള്‍ വന്നത്.

തൊട്ടുപിന്നാലെ ഇക്കാര്യം സ്ഥിരീകരിച്ച തൃഷ വിവാഹ നിശ്ചയം ഉടനെ ഉണ്ടാകുമെന്നും അറിയിച്ചു. 2015 ജനനുവരി 23ന് വിവാഹ നിശ്ചയം നടന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങായിരുന്നു. എന്നാല്‍ വിവാഹത്തിലേക്ക് എത്തിയില്ല. മാസങ്ങള്‍ക്ക് ശേഷം വിവാഹം വേണ്ടെന്ന് ഇരുവരും തീരുമാനിച്ചു.

എന്താണ് ഇതിന് കാരണം എന്ന് തൃഷ പിന്നീട് മറ്റൊരിക്കല്‍ വിവരിച്ചു. സിനിമ അഭിനയം നിര്‍ത്തണം എന്ന് താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ച വ്യക്തി ആവശ്യപ്പെട്ടു. സിനിമ നിര്‍ത്തുന്നതിന് പകരം വിവാഹം വേണ്ടെന്ന് വച്ചു. ഗര്‍ഭകാലത്ത് മാത്രം സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയുള്ളൂ. നായിക കഥാപാത്രം കിട്ടിയില്ലെങ്കില്‍ അനിയോജ്യമായ ക്യാരക്ടര്‍ റോളുകള്‍ ചെയ്യും. എങ്കിലും അവസാന ശ്വാസം വരെ അഭിനയം തുടരും- ഇതായിരുന്നു തൃഷയുടെ മറുപടി.



Source link

Leave a Reply

Your email address will not be published. Required fields are marked *