Headlines

തിരുവനന്തപുരം – എറണാകുളം എക്‌സിക്യുട്ടീവ് ക്ലാസ് ബസ് 20 മുതൽ;സമയവും ടിക്കറ്റ് നിരക്കും അറിയാം|Thiruvananthapuram–Ernakulam Executive Class Bus from August 20; Check Timings and Ticket Fares.


Travel

oi-Rakhi

വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായാണ് ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും പ്രീമിയം നിലവാരത്തിലുള്ളതുമായ യാത്രാനുഭവം ഒരുക്കുന്നതിനുമായി എക്സിക്യൂട്ടീവ് എസി വോൾവോ ബസുകൾ കെഎസ്ആർടിസി പുറത്തിറക്കിയത്. ലക്ഷ്വറി ബസുകളിൽ ഒന്ന് കഴിഞ്ഞ ദിവസം മുതൽ ആലപ്പുഴയിൽ നിന്നും ബെംഗളൂരിലേക്ക് സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ സർവീസ് നടത്താനൊരുങ്ങുകയാണ്. സമയം,സ്റ്റോപ്പ് നിരക്കുകൾ അടക്കമുള്ള വിശദാംശങ്ങൾ അറിയാം

ks2-734

ആഡംബരത്തിന് കുറവില്ല

ആധുനിക സാങ്കേതികവിദ്യയും യാത്രാസൗകര്യങ്ങളും സമന്വയിപ്പിച്ച വോൾവോ ബിസിനസ് ക്ലാസ് ബസാണ് സർവീസിനായി ഉപയോഗിക്കുന്നത്. യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ള സുഖകരവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി നിരവധി പ്രത്യേക സൗകര്യങ്ങൾ ബസിൽ ഒരുക്കിയിട്ടുണ്ട്.
36 പേർക്കാണ് ബസിൽ യാത്ര ചെയ്യാനാകുക. കൂടുതൽ വിശാലവും സുഖകരവുമായ യാത്രയ്ക്കായി റിക്ലൈനിംഗ് സംവിധാനമുള്ള സീറ്റുകളാണ് ഒരുക്കിയിട്ടുണ്ട്. .ഓരോ സീറ്റിലും വ്യക്തിഗത എന്റർടെയ്ൻമെന്റ് സംവിധാനവും ഉണ്ടാകും.

പാൻട്രി സൌകര്യമാണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ഇതിൽ മിനി റെഫ്രിജറേറ്റർ , കോഫി മേയ്ക്കർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസിനുള്ളിൽ തന്നെ ടോയ്‌ലറ്റ് സൗകര്യവും ഉണ്ട്. മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനുള്ള USB ചാർജിംഗ് സൗകര്യം, സൌജന്യ വൈഫൈ എന്നിവയാണ് മറ്റ് പ്രത്യേകതകൾ

പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാർ

പ്രീമിയം ബസ് സർവീസിന്റെ നിലവാരത്തിനനുസരിച്ചുള്ള മികച്ച സേവനം യാത്രക്കാർക്ക് ഉറപ്പാക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭച്ച ജീവനക്കാരേയാണ് ബസിൽ നിയോഗിച്ചിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി മാനേജ്മെൻ്റ്, കസ്റ്റമർ സർവ്വീസ്, പ്രോട്ടോക്കോൾ, പാസഞ്ചർ ഹാൻ്റലിംഗ് എമർജൻസി സർവ്വീസ് തുടങ്ങിയ മേഖലകളിലെല്ലാം ജീവനക്കാർക്ക് പരിശീലനം ലഭ്യമാകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

സർവീസ് സമയം

തിരുവനന്തപുരം നിന്ന് രാവിലെ 5.30ന് പുറപ്പെട്ട് കൊല്ലം (അയത്തിൽ), ആലപ്പുഴ (കൊമാടി), ഹൈക്കോർട്ട് വഴി രാവിലെ 9.45ന് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സർവ്വീസ്. തിരികെ വൈകിട്ട് 5.30ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന സർവീസ് അതേ റൂട്ടിലൂടെ രാത്രി 9.45ന് തിരുവനന്തപുരത്ത് എത്തും.
തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ സർവീസ് ഉണ്ടായിരിക്കും. ബസ് 20 മുതലാണ് സർവ്വീസ് നടത്തുക. ഓണ്‍ലൈൻ ബുക്കിംഗ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. 671 രൂപയാണ് നിരക്ക്. ആധുനിക യാത്രാസൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനവും സമന്വയിപ്പിച്ച് യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീമിയം യാത്രാനുഭവം നൽകുകയാണ് ഈ പുതിയ സർവീസിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഇങ്ങനെ ബുക്ക് ചെയ്യാം

ടിക്കറ്റുകൾ വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യുന്നതിനായി 9447071021 എന്ന നമ്പറിൽ ‘Hi’ എന്ന് അയച്ചാൽ മതി. കൂടാതെ www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, കെ.എസ്.ആർ.ടി.സി. റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം.



Source link

Leave a Reply

Your email address will not be published. Required fields are marked *