Headlines

തല കുനിക്കാനുളളതല്ല യൗവനം, ജെൻസീ പോരാട്ടത്തിന്റെ നായകൻ അഭിജീത് ദീപ്‌കെ| Youth Is Not Meant to Bow Its Head”: Abhijeet Deepke, the Hero of the Gen Z Movement


India

oi-Sajitha Gopie

2026 ജൂണ്‍ 6ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഒരു കയ്യില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് വന്നിറങ്ങിയ 30കാരനായ ഒരു യുവാവ് വെറും ഒരു മാസം കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിനെ മുട്ടുകുത്തിക്കുമെന്ന് അന്ന് ആരെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ എല്ലാവരും ചിരിച്ചേനെ. മെയ് 16ന് എക്‌സില്‍ പാറ്റകളെല്ലാം ഒരുമിച്ചങ്ങ് വന്നാലോ എന്ന് കുറിക്കുമ്പോള്‍ ഇങ്ങനെയൊരു ദിവസം ഉണ്ടാകുമെന്ന് ഒരുപക്ഷേ അഭിജീത് ദീപ്‌കെയും പ്രതീക്ഷിച്ച് കാണില്ല.

എന്നാല്‍ അത് സംഭവിച്ചിരിക്കുന്നു. നിശ്ചയദാര്‍ഢ്യം കൈമുതലാക്കിയ ഒരു ചെറുപ്പക്കാരന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍, തല കുനിക്കാനുളളതല്ല യൗവനമെന്ന് പുതിയ തലമുറയ്ക്ക് മുന്നില്‍ നിന്ന് കാണിച്ച് കൊടുത്തപ്പോള്‍ ഇളകാത്ത കോട്ട കൊത്തളങ്ങളൊക്കെ വിറയ്ക്കുന്നത് രാജ്യം കണ്ടു. രാജി വെയ്ക്കുന്നത് ഞങ്ങള്‍ക്ക് പറഞ്ഞിട്ടുളളതല്ലെന്ന അധികാര ഗര്‍വ്വൊക്കെ അഭിജീതിനും പിന്നില്‍ അണി നിരന്ന ജെന്‍സിക്കും മുന്നില്‍ തലകുനിക്കുന്നതിനും രാജ്യം ഇന്നത്തെ ദിവസം സാക്ഷിയായി.

Abhijeet Dipke

ധര്‍മേന്ദ്ര പ്രധാന്റെ രാജി വാര്‍ത്ത സമരക്കാര്‍ ആഘോഷിക്കുമ്പോള്‍ അഭിജീത്ത് പറഞ്ഞതില്‍ ശ്രദ്ധേയമായ ചിലതുണ്ട്. എന്ന നിങ്ങള്‍ ഹീറോ ആക്കരുത്, ഒരാളെ ഹീറോ ആക്കിയതിന്റെ ഫലമാണിപ്പോള്‍ രാജ്യം അനുഭവിക്കുന്നത് എന്ന്. പക്ഷേ ജെന്‍സി മാത്രമല്ല മില്ലനിയല്‍സും അഭിജിത്തിന്റെ പുതിയ കാലത്തിന്റെ, ചോദ്യം ചോദിക്കുകയും ഉത്തരം വാങ്ങിച്ചെടുക്കുകയും ചെയ്യുന്ന പുതുതലമുറയുടെ ഹീറോ ആയി തിരഞ്ഞെടുത്ത് കഴിഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *