Headlines

‘ഡോക്ടർ. പ്രേത് കുമാർ’: രാജസേനന്റെ തിരിച്ചുവരവ് ചിത്രം; നിർമാണം ഭീമ ഗോവിന്ദൻ | സിനിമാ വാർത്ത


ചിരിയും ഭയവും കോർത്തിണക്കുന്ന കോമഡി ഹൊറർ ചിത്രത്തിൽ വൻ താരനിരയാണുള്ളത്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും തിരുവനന്തപുരത്തു വച്ച് നടന്നു.

കേരളത്തിലെ സ്വർണ്ണവ്യാപാര രംഗത്ത് ശ്രദ്ധേയസ്ഥാനമുള്ള ഭീമ ജ്വല്ലറിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ് ഗോവിന്ദൻ. നിരവധി വ്യാപാര സംഘടനകളിലും നേതൃത്വപരമായ ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്. സിനിമയോടുള്ള താൽപര്യവും സർഗാത്മകമായ പുതിയ സംരംഭത്തിനുള്ള ആഗ്രഹവുമാണ് സിനിമാ നിർമ്മാണ രംഗത്തേക്കുള്ള ഈ കടന്നുവരവിന് പിന്നിൽ.

രാജസേനൻ സംവിധാനം ചെയ്യുന്ന കോമഡിയും ഹൊററും സമന്വയിപ്പിക്കുന്ന ചിത്രത്തിൽ ചിരിയും ഭയവും നിറഞ്ഞ വ്യത്യസ്തമായ സിനിമാനുഭവമാണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്.

ചന്തുനാഥ്, ഇന്ദ്രൻസ്, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, ജയൻ ചേർത്തല, നന്ദുലാൽ, രാജസേനൻ, മാധവ്, ഐശ്വര്യ മിഥുൻ, അനഘ, ശ്രീലക്ഷ്മി, അനിത കൊല്ലം, രാജി മേനോൻ, ദേവതീർത്ഥ, ഹിമ ശങ്കരി, പ്രശാന്ത് മുരളി, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

എൽദോ ഐസക് ഛായാഗ്രഹണം നിർവഹിക്കുന്നു. സാബു റാം കലാസംവിധാനവും സിയാൻ ശ്രീകാന്ത് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. റോണി റാഫേലാണ് സംഗീതസംവിധായകൻ.

വയലാർ ശരത് ചന്ദ്ര വർമ്മ, ഡോ. സുജ സതീശ്, രാജസേനൻ എന്നിവരുടേതാണ് ഗാനരചന.

എം.ജി. ശ്രീകുമാർ, വൈക്കം വിജയലക്ഷ്മി, ഹരിശങ്കർ കെ.എസ്., മൃദുല വാരിയർ, ഡെസ്റ്റിൻ ടോം, വിഷ്ണുവർദ്ധൻ, അപർണ അശോക്, നിർമ്മല പ്രദീപ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

സതീശ് കാവിൽക്കോട്ടാണ് പ്രൊഡക്ഷൻ കൺട്രോളർ. ഷിബു ഗംഗാധരൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും പാർവതി കൃഷ്ണൻ സ്ക്രിപ്റ്റ് അസോസിയേറ്റായും മിഥുൻ ലാൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു.

സജി കാട്ടാക്കടയാണ് മേക്കപ്പ്. സൂര്യ രാജേശ്വരിയാണ് കോസ്റ്റ്യൂം ഡിസൈനർ. സംഘട്ടനം മാഫിയ ശശി. വി.എഫ്.എക്സ് പോട്ട് ബെല്ലിസ് നിർവഹിക്കുന്നു. മധു സജീവും സമുദ്രയുമാണ് കൊറിയോഗ്രാഫി. അനു പള്ളിച്ചാൽ സ്റ്റിൽ ഫോട്ടോഗ്രഫിയും പ്രമേഷ് പ്രഭാകർ മീഡിയ ഡിസൈനും നിർവഹിക്കുന്നു. പി.ആർ.ഒ: മഞ്ജു ഗോപിനാഥ്.

Summary: Bheema Group Chairman Dr. B. Govindan is making his entry into film production after establishing a strong presence in the gold and jewellery industry. With decades of experience in the gold jewellery business, he is venturing into the Malayalam film industry through his new production banner, BGN Productions. The banner’s maiden venture is Doctor Preth Kumar, a comeback film directed by Rajasenan



Source link

Leave a Reply

Your email address will not be published. Required fields are marked *