Last Updated:
1993ൽ പുറത്തിറങ്ങിയ ‘ഖൽനായക്’ സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, ജാക്കി ഷ്രോഫ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ്
‘ഖൽനായക്’ റിലീസിന് മുൻപ് 32 സംഘടനകൾ ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നുവെന്നും, പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ അപ്രതീക്ഷിതമായ മാർഗം സ്വീകരിക്കേണ്ടിവന്നുവെന്നും സംവിധായകൻ സുഭാഷ് ഗായ്. ചിത്രത്തിലെ വിവാദഗാനമായ ‘ചോളി കെ പീച്ചേ ക്യാ ഹേ’ക്കെതിരെ ശിവസേന പ്രവർത്തകരും പ്രതിഷേധം ആരംഭിച്ചതോടെ, അന്നത്തെ പാർട്ടി നേതാവ് ബാല താക്കറെയെ നേരിട്ട് സമീപിച്ച് ചിത്രം കാണണമെന്ന് അഭ്യർഥിക്കുകയായിരുന്നു ഗായ്.
