Last Updated:
73 വയസായിരുന്നു. സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷം അടുത്തിടെയാണ് അദ്ദേഹം കൊണ്ടാടിയത്
പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷം അടുത്തിടെയാണ് അദ്ദേഹം കൊണ്ടാടിയത്.
1979-ൽ പുറത്തിറങ്ങിയ ‘സുവർ ഇല്ലാത ചിത്തിരംഗൾ’ എന്ന ചിത്രത്തിലൂടെയാണ് കെ. ഭാഗ്യരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിൽ സുധാകർ, സുമതി എന്നിവർക്കൊപ്പം ഭാഗ്യരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന് ‘ഒരു കൈ ഓസൈ’ (1980), ‘മൗന ഗീതങ്ങൾ’ (1981), ‘അന്ത ഏഴ് നാടുകൾ’ (1981), ‘ഡാർലിംഗ്, ഡാർലിംഗ്, ഡാർലിംഗ്’ (1982), ‘മുന്താനൈ മുടിച്ച്’ (1983), ‘ധാവണി കനവുകൾ’ (1984), ‘ചിന്ന വീട്’ (1985), ‘എങ്ക ചിന്ന റാസാ’ (1987), ‘അവസര പൊലീസ് 100’ (1990) തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു.
നടി പൂർണിമ ജയറാമാണ് ഭാര്യ. ഇവർക്ക് ശരണ്യ ഭാഗ്യരാജ്, തമിഴ് സിനിമയിലെ നടനായ ശാന്തനു ഭാഗ്യരാജ് എന്നീ രണ്ട് മക്കളുണ്ട്.
Summary: Renowned Tamil filmmaker and actor K. Bhagyaraj has passed away. He was 73. He had recently celebrated completing 50 years in the film industry. K. Bhagyaraj made his directorial debut with the 1979 film ‘Suvar Illatha Chithirangal’
Thiruvananthapuram,Kerala
Jun 27, 2026 10:20 AM IST
