Headlines

ഗൾഫിലെ ബിസിനസ് ഗ്രൂപ്പ് മലയാള ചലച്ചിത്ര നിർമാണത്തിലേക്ക്; ‘ബൈത്ത് സ്വാദ്’ ആദ്യ സിനിമ | സിനിമാ വാർത്ത


Last Updated:

യുവ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ‘സ്റ്റോറി സ്ലേറ്റ് വിഷ്വൽ നരേറ്റീവ്സിന്റെ’ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രം

ബൈത്ത് സ്വാദ് മലയാള സിനിമാ നിർമാണം
ബൈത്ത് സ്വാദ് മലയാള സിനിമാ നിർമാണം

യു.എ.ഇ., ഖത്തർ എന്നിവിടങ്ങളിലെ പ്രമുഖ ബിസ്സിനസ്സ് ഗ്രൂപ്പായ ‘ബൈത്ത് സ്വാദ്’ മലയാള ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. ‘സ്റ്റോറി സ്ലേറ്റ് വിഷ്വൽ നരേറ്റീവ്സ്’ എന്ന പേരിൽ കൊച്ചി കേന്ദ്രമാക്കി പ്രവർത്തനമാരംഭിക്കുന്ന ഫിലിം പ്രൊഡക്ഷൻ ഹൗസിന്റെ ലോഗോ പ്രകാശനം കോഴിക്കോട് നടന്ന ചടങ്ങിൽ ഫാത്തിമ തഹ്ലിയ എം.എൽ.എ. നിർവഹിച്ചു.

യുവ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ‘സ്റ്റോറി സ്ലേറ്റ് വിഷ്വൽ നരേറ്റീവ്സിന്റെ’ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രം, പരസ്യ സംവിധായകൻ എം. സജീഷ് എഴുതി സംവിധാനം ചെയ്യുന്നു.

ഛായാഗ്രഹണം- ടി. ഷമീർ മുഹമ്മദ്‌, സംഗീതം- മുസ്‌മാക്, എഡിറ്റിംഗ്‌- ഇബ്രു മുഹമ്മദ്‌, ലൈൻ പ്രൊഡ്യൂസർ- നിസാർ മുഹമ്മദ്‌, പ്രൊഡക്ഷൻ കൺട്രോളർ- മൻസൂർ വെട്ടത്തൂർ, ഓൺലൈൻ ക്യൂരിയേറ്റർ- ഷാദുൽ ഇർഫാൻ. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പി.ആർ.ഒ.- എ.എസ്. ദിനേശ്, മനു ശിവൻ.

Summary: ‘Baith Swad’, a prominent business group with operations in the UAE and Qatar, is making its debut in Malayalam film production. The logo of its film production house, ‘Story Slate Visual Narratives’, which will be headquartered in Kochi, was unveiled by MLA Fathima Thahiliya at a function held in Kozhikode



Source link

Leave a Reply

Your email address will not be published. Required fields are marked *