Last Updated:
രണ്ടര മാസം ഗർഭിണിയാണെന്ന് കാണിച്ച് ഇൻസ്റ്റഗ്രാമിൽ വന്ന പോസ്റ്റ് തന്റെ അറിവോടെയല്ലെന്ന് നടി സജ്ന നൂർ
രണ്ടര മാസം ഗർഭിണിയാണെന്ന് കാണിച്ച് ഇൻസ്റ്റഗ്രാമിൽ വന്ന പോസ്റ്റ് തന്റെ അറിവോടെയല്ലെന്ന് നടി സജ്ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും, കൊല്ലാക്കൊല ചെയ്യുന്ന തരത്തിലുള്ള സൈബർ ആക്രമണങ്ങളിൽ നിന്ന് ദയവായി പിന്മാറണമെന്നും താരം അഭ്യർത്ഥിച്ചു. പിന്നീട് വീണ്ടെടുത്ത അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സജ്ന ഈ സത്യാവസ്ഥ വ്യക്തമാക്കിയത്. തനിക്കെതിരെ ഇത്തരമൊരു വ്യാജ പോസ്റ്റ് ഇട്ടതിന് പിന്നിൽ പ്രവർത്തിച്ച ഉത്തരവാദിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സജ്ന കൂട്ടിച്ചേർത്തു.
”എന്റെ കുറച്ച് വിവാദ വീഡിയോകള്‍ ഇപ്പോള്‍ വന്നോണ്ടിരിക്കുകയാണ്. കുറേ ഫോട്ടോസും കാര്യങ്ങളുമൊക്കെ വച്ചിട്ട്. ഈ അക്കൗണ്ട് എനിക്ക് കിട്ടിയിട്ട് കുറച്ച് സമയമെ ആയിട്ടുള്ളൂ. എന്റെ അക്കൗണ്ട് ഹാക്കായി പോയേക്കുവായിരുന്നു. എനിക്കറിയത്തില്ല എങ്ങനെ ഹാക്ക് ആയെന്ന്. എനിക്ക് ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ല. ഈ വാര്‍ത്ത ഞാന്‍ അറിയുന്നത് സുഹൃത്തുക്കള്‍ എനിക്ക് മെസേജ് അയച്ചപ്പോഴാണ്. കാര്യങ്ങള്‍ തിരക്കി, ലിങ്ക് ഇട്ട് തന്നപ്പോഴാണ് ഞാനിത് അറിയുന്നത്. എന്റെ അക്കൗണ്ട് ഡീല്‍ ചെയ്യുന്നത് ഷാലു ആണ്. ഇങ്ങനെ ഒരു കാര്യമുണ്ട്, എനിക്ക് അക്കൗണ്ട് ഓപ്പണാവുന്നില്ല നീ നോക്കെന്ന് പറഞ്ഞു. അവള്‍ക്കും അത് ഓപ്പണാക്കാന്‍ പറ്റിയില്ല. അവസാനം എന്തൊക്കെയോ ചെയ്ത് റിക്കവര്‍ ചെയ്ത് എടുത്തതാണ്. അതില്‍ വന്ന പോസ്റ്റുകളെല്ലാം ഞങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
വൃത്തിക്കെട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുത്. ഞാനിത് കേസ് കൊടുക്കും. എന്നെയും അദ്ദേഹത്തെയും വച്ച് ഒരുപാട് വൃത്തികെട്ട രീതിയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. ഇങ്ങനെ ഒരു വീഡിയോ ചെയ്യാന്‍ പറ്റിയ അവസ്ഥയിലുമല്ല ഞാന്‍. ഞാന്‍ അങ്ങേയറ്റം തളര്‍ന്നിരിക്കുവാണ്. ഒന്ന് റിക്കവറായി വരുന്നതെ ഉള്ളൂ. ഓരോ ട്രോമയില്‍ നിന്നും റിക്കവറാകുന്നതെ ഉള്ളൂ. ആര് കൊല്ലാക്കൊല ചെയ്താലും എന്റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കും. ഇതാരാണെന്ന് ഞാന്‍ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും. ആര് ചെയ്താലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും. അതുവരെ ആരും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. ഇത് ചെയ്തത് ആരായാലും അത് ഞാന്‍ നിയമത്തിന് മുന്നിൽ കൊണ്ടുവരും. നിമയമത്തിന്റെ വഴിയെ ഞാന്‍ നീങ്ങിക്കോളാം.”- സജ്ന നൂർ പറഞ്ഞു.
Thiruvananthapuram,Kerala
Jun 05, 2026 10:57 AM IST
‘കൊല്ലാക്കൊല ചെയ്യരുത്, അക്കൗണ്ട് ഹാക്കായതാണ്’; വൈറൽ ഗർഭിണി പോസ്റ്റിന് പിന്നിലെ ചതി പുറത്തുകൊണ്ടുവരുമെന്ന് സജ്ന
