Last Updated:
ക്ലൈമാക്സ് രംഗങ്ങൾ ഒരേ സമയം ഏഴോളം ക്യാമറകൾ ഉപയോഗിച്ച് നാല് സിനീമേറ്റോഗ്രഫേഴിന്റെ മേൽനോട്ടത്തിലാണ് ചിത്രീകരിക്കുന്നത്
ദേശീയ പുരസ്‌കാര ജേതാവായ സജിൻ ബാബു (Sajin Baabu) രചനയും സംവിധാനവും നിർവഹിക്കുന്ന ‘തർക്കം’ (Tharkkam) സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം സന്നിധിയിൽ വച്ച് ശ്രീ ത്രിവിക്രമ അഡിഗകൾ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പി ഡബ്ൾയൂ എൽ ഒ എന്റർടൈയ്ൻമെന്റ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറിൽ അനൂപ് കുട്ടി, സജിൻ ബാബു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു.
പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ ജാതി-ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും ന്യായീകരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പോലീസ് ഓഫീസറും, ഡോക്ടർ ബി.ആർ. അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായി ലോകത്തെ കാണാനും, നയിക്കാനും ശ്രമിക്കുന്ന സുർജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന സംഘർഷത്തിന്റെ സംഭവബഹുലമായ മുഹൂർത്തങ്ങൾ, റിയാലിസ്റ്റ്ക് ത്രില്ലർ ജോണറിൽ ദൃശ്യവൽക്കരിക്കുന്നു.
ക്ലൈമാക്സ് രംഗങ്ങൾ ഒരേ സമയം ഏഴോളം ക്യാമറകൾ ഉപയോഗിച്ച് നാല് സിനീമേറ്റോഗ്രഫേഴിന്റെ മേൽനോട്ടത്തിലാണ് ചിത്രീകരിക്കുന്നത്. കൊടുങ്ങല്ലൂർ ശ്രീ മഹാദേവീ ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിൻ്റെ പശ്ചാത്തലത്തിലാണ് തർക്കം പുരോഗമിക്കുന്നത്.
ഛായാഗ്രഹണം- നന്ദകുമാർ തോട്ടത്തിൽ, സിംബാദ്, റോഷൻ ജോസ്, എഡിറ്റിംഗ്- അപ്പു ഭട്ടതിരി, ലൈൻ പ്രൊഡ്യൂസർ- ഷാജി അസീസ്, സംഗീതം- സൈദ് അബ്ബാസ്, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് പട്ടണക്കാടൻ, ആക്ഷൻ ഡയറക്ടർ- റോബിൻ മാസ്റ്റർ ടീം, പ്രൊഡക്ഷൻ കൺട്രോളർ-ഫിജോ ഫിലിപ്പ്, സിങ്ക് സൗണ്ട്- രാകേഷ് ശശീന്ദ്രൻ, സൗണ്ട് മിക്സിംഗ് – ജുബിൻ രാജ്, വസ്ത്രാലങ്കാരം- സുർജിഷ് സി. സുരേഷ്, മേക്കപ്പ്- സുരേഷ് പിഷാരടി, അസോസിയേറ്റ് ഡയറക്ടർ- സോനു രാമകൃഷ്ണൻ, ജാസിർ, അസിസ്റ്റന്റ് ഡയറക്ടർ- സുബിൻ ജോർജ്, പ്രൊജക്ട് ഡിസൈനർ- അരുൺ സോൾ, കാസ്റ്റിംഗ് ഡയറക്ടർ- രാജേഷ് നാരായണൻ, പ്രൊഡക്ഷൻ മാനേജർ- ശ്യാം കാർഗോസ്, സിജോ ജോസ് ജോസി, ഇ.സി. അശോകൻ, സെക്കൻ്റ് യൂണിറ്റ് സിനിമോട്ടോഗ്രാഫി- റാം രാഘവ്, മാർക്കറ്റിംഗ്- പ്രതീഷ് ശേഖർ, പബ്ലിസിറ്റി ഡിസൈൻ- ദിലീപ്ദാസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: The shooting of ‘Tharkkam’ movie, written and directed by National Award-winning filmmaker Sajin Baabu, has commenced in Kodungallur
Thiruvananthapuram,Kerala
കൊടുങ്ങല്ലൂർ ഭരണി ആഘോഷത്തിൻ്റെ പശ്ചാത്തലത്തിൽ ‘ബിരിയാണി’ സംവിധായകൻ സജിൻ ബാബുവിന്റെ ‘തർക്കം’ തുടങ്ങി
