Last Updated:
ഫഹദ് ഫാസിലിന്റെ പിറന്നാൾ ആഘോഷവും, കേക്ക് കട്ടിങ്ങും. ആവേശത്തിരയിൽ സെന്റ് തെരേസാസ് കോളേജ്
കൊച്ചി സെന്റ് തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം, പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഡോണ്ട് ട്രബിൾ ദി ട്രബിൾ ടീമും ചേർന്ന് ചിത്രത്തിലെ സോങ് റിലീസ് കളർഫുൾ ആക്കി മാറ്റി. ചിത്രത്തിലെ ‘കേക്ക് യു വാക്ക് യു’ ഗാനത്തിന് ഫഹദ് ഫാസിലും സാറയും സെന്റ് തെരേസാസ് കോളേജിലെ പെൺകുട്ടികളും ചേർന്ന് നൃത്തച്ചുവടുകൾ വച്ചപ്പോൾ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്ന നാലായിരത്തോളം കുട്ടികളുടെ ആവേശം ഇരട്ടിയായി. കുട്ടികളുടെ നിലക്കാത്ത കരഘോഷത്തിനു ശേഷം സർപ്രൈസായി അതേ ഗാനം ചിത്രത്തിന്റെ സംഗീത സംവിധായകൻ കാലഭൈരവയും റാപ്പർ ശരത്തും ചേർന്ന് ആലപിച്ചു. തുടർന്ന് ഫഹദ് ഫാസിലിന്റെ പിറന്നാൾ ആഘോഷവും, കേക്ക് കട്ടിങ്ങും പ്രസ്തുത ചടങ്ങിൽ നടന്നു.
