Last Updated:
ഗായകരായ മധു ബാലകൃഷ്ണൻ, ചിത്ര അരുൺ എന്നിവരുടെ ശബ്ദസാന്നിധ്യവും വീഡിയോയുടെ പ്രത്യേകതയാണ്. സോഷ്യൽ മീഡിയയിൽ ഒരു മില്യണിലധികം ഫോളോവേഴ്സുള്ള ഗോപിക കീർത്തിയാണ് ‘നീലി’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
കൊച്ചി: സോഷ്യൽ മീഡിയയിൽ തന്റെ വ്യത്യസ്തമായ മേക്കിങ് ശൈലിയും ദൃശ്യാവിഷ്കാരങ്ങളും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ബിഗിൽ ബിനോയിയുടെ പുതിയ മ്യൂസിക് വീഡിയോ ‘നീലി’ ശ്രദ്ധ നേടുന്നു. സംവിധായകൻ, ഛായാഗ്രാഹകൻ, എഴുത്തുകാരൻ എന്നിവയെല്ലാം ബിഗിൽ ബിനോയ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
മലയാളികളുടെ നാടോടിക്കഥകളിലും ഐതിഹ്യങ്ങളിലും ഇടംപിടിച്ച കള്ളിയങ്കാട്ട് നീലിയെ ആസ്പദമാക്കിയാണ് വീഡിയോ. സമീപകാലത്ത് വിവിധ സിനിമകളിലും വെബ് സീരീസുകളിലും നീലി കഥാപാത്രത്തിന്റെ വ്യത്യസ്ത അവതരണങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, കള്ളിയങ്കാട്ട് നീലിയുടെ തനത് കഥാപശ്ചാത്തലത്തിലും ഭാവത്തിലും ഉറച്ചുനിൽക്കുന്ന സമീപനമാണ് ‘നീലി’ സ്വീകരിച്ചിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
പുലർച്ചെ 4 മണിക്ക് ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ 4 മണിവരെ നീണ്ടുനിന്ന 24 മണിക്കൂർ തുടർച്ചയായ ഷൂട്ടിംഗിലൂടെയാണ് മ്യൂസിക് വീഡിയോ ചിത്രീകരിച്ചത്. 40ലധികം സാങ്കേതിക പ്രവർത്തകരും കലാകാരന്മാരും പങ്കെടുത്തു.
വീഡിയോയിലെ കഥാപാത്ര രൂപകൽപ്പനയ്ക്കും മേക്കോവറിനും നേതൃത്വം നൽകിയത് ദേശീയതലത്തിൽ നിരവധി സിനിമകളിൽ പ്രവർത്തിച്ച സ്പെഷ്യൽ പ്രോസ്തെറ്റിക് ഡിസൈനർ സേതു ശിവാനന്ദൻ ആണ്.
ദൃശ്യങ്ങൾക്ക് കൂടുതൽ മികവ് പകരുന്ന വിഷ്വൽ എഫക്ട്സ് വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് അജിത് ബാലൻ ആണ്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നവാഗതനായ റുവാനാണ്.
ഗായകരായ മധു ബാലകൃഷ്ണൻ, ചിത്ര അരുൺ എന്നിവരുടെ ശബ്ദസാന്നിധ്യവും വീഡിയോയുടെ പ്രത്യേകതയാണ്. സോഷ്യൽ മീഡിയയിൽ ഒരു മില്യണിലധികം ഫോളോവേഴ്സുള്ള ഗോപിക കീർത്തിയാണ് ‘നീലി’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോപികയ്ക്കൊപ്പം സ്നേഹയും ഗാനത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Kochi [Cochin],Ernakulam,Kerala
