Headlines

കണ്ണൂര്‍ സര്‍വകലാശാലയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററാകാം; ആര്‍ക്കൊക്കെ അപേക്ഷിക്കാം? | Kannur Jobs: Kannur University Opens Telephone Operator Post, Apply Online, Check Other Details Inside


Jobs

oi-Jithin TP

കണ്ണൂര്‍ സര്‍വകലാശാല ടെലിഫോണ്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള നിയമന വിജ്ഞാപനം പുറത്തിറക്കി. നിലവില്‍ ഒരു ഒഴിവ് മാത്രമാണ് വിജ്ഞാപനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ kannuruniv.ac.in വഴി അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 16 ആണ്.

കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 16000 രൂപയാണ് ശമ്പളമായി ലഭിക്കുക. പ്രീഡിഗ്രിയോ പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍. ടെലികമ്മ്യൂണിക്കേഷന്‍ വിഷയത്തിലുള്ള പഠനത്തോടൊപ്പം ഐടിഐ, ഡിപ്ലോമ അല്ലെങ്കില്‍ ബിരുദ യോഗ്യതയും ഉള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം.

Kannur Jobs

ഇന്റര്‍നെറ്റ്/ഇ-മെയില്‍ സര്‍ട്ടിഫിക്കറ്റും, EPBX, FAX എന്നിവയുടെ പരിപാലനത്തിലും പ്രവര്‍ത്തനത്തിലുമുള്ള അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍. അപേക്ഷകരുടെ പരമാവധി പ്രായപരിധി 50 വയസായിരിക്കണം. 01.01.2026 എന്ന തിയതി അനുസരിച്ചാണ് പ്രായപരിധി കണക്കാക്കുക. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെലിഫോണ്‍ ഓപ്പറേറ്റര്‍ നിയമനത്തിനായി അവസാന തിയതിയ്ക്ക് മുന്‍പായി ഓണ്‍ലൈനായി അപേക്ഷിക്കാം.

കണ്ണൂര്‍ സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് kannuruniv.ac.in സന്ദര്‍ശിച്ച് വ്യക്തിഗത വിവരങ്ങള്‍, വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തി അപേക്ഷാ ഫോം പൂരിപ്പിക്കുക. ഫോട്ടോ, ഒപ്പ്, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ആവശ്യമായ രേഖകള്‍ നിശ്ചിത ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യുക. ഫോം സമര്‍പ്പിക്കുന്നതിന് മുന്‍പ് എല്ലാ വിവരങ്ങളും ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക. സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കുകയോ പകര്‍പ്പ് സൂക്ഷിച്ചുവെക്കുകയോ ചെയ്യുന്നത് ഭാവിയിലെ ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടും.

കേരള സര്‍വകലാശാലയില്‍ ഒഴിവ്

കേരള സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്കുള്ള നിയമന വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 31-നോ അതിനുമുമ്പോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോമും ഔദ്യോഗിക വെബ്‌സൈറ്റായ keralauniversity.ac.in/-ല്‍ ലഭ്യമാണ്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ വിഷയത്തിലോ കുറഞ്ഞത് 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും ഒപ്പം നെറ്റ് യോഗ്യതയോ അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്ഡി യോഗ്യതയോ ഉള്ള, 50 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 45000 രൂപ ശമ്പളം ലഭിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *