Last Updated:
നിർമാതാവ് മാർട്ടിൻ പ്രക്കാട്ടിനും സഹനിർമാതാക്കൾക്കെതിരെയുമാണ് കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ്. കണ്ണൂർ സ്വദേശിയായ യുവാവിന്റെ മൊബൈൽ നമ്പർ സിനിമയിൽ ഉപയോഗിച്ചതിനാണ് കേസെടുക്കുന്നത്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പൊലീസിന്റേതാണ് നിർദേശം. നിർമാതാവ് മാർട്ടിൻ പ്രക്കാട്ടിനും സഹനിർമാതാക്കൾക്കെതിരെയുമാണ് കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്.
വ്യക്തിവിവര മോഷണക്കുറ്റം ചുമത്തും. സ്ട്രീമിംഗ് കമ്പനി നെറ്റ് ഫ്‌ളിക്‌സിനെതിരെയും കേസെടുക്കും. മെറ്റ കമ്പനിയും വാട്‌സ്ആപ്പും കേസില്‍ പ്രതികളാകും. ചിത്രത്തിൽ മൊബൈൽ നമ്പർ കാണിച്ചതിന് പിന്നാലെ യുവാവിന്റെ ഫോണിലേക്ക് നിരവധി കോളുകൾ വന്നിരുന്നു. ഭീഷണിസന്ദേശങ്ങളും ലഭിച്ചിരുന്നു. തുടർന്നാണ് നിർമാതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവാവ് രംഗത്തെത്തിയത്.
മൊബൈൽ നമ്പർ നൽകിയത് തന്റെ വ്യക്തിജിവിതത്തെ ബാധിച്ചെന്നും ഡമ്മി നമ്പർ ഉപയോഗിക്കുന്നതിൽ നിർമാതാക്കൾക്ക് വീഴ്ച സംഭവിച്ചെന്നും യുവാവ് ആരോപിച്ചു. അനുമതി വാങ്ങാതെയാണ് പരാതിക്കാരനിൽ നിന്ന് നമ്പർ വാങ്ങിയത്.
പേഴ്സണൽ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചത് വ്യക്തിവിവരങ്ങളുടെ മോഷണമാണെന്നും ഐടി നിയമപ്രകാരം കുറ്റകരമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് കാരണം തനിക്ക് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതായും പരാതിക്കാരൻ പറഞ്ഞു.
Kannur,Kannur,Kerala
