Headlines

ഒരു മതവിഭാഗം മാത്രം ആഘോഷിക്കുന്ന ഉത്സവമല്ല ഓണം; ദുരിതകാലത്തെ കേരളം അതിജീവിക്കുമെന്നും യൂസഫലി | Lulu Group Chairman MA Yusuff Ali Extends Onam Wishes, Says Onam Celebration Is For Everyone


Gulf

oi-Jithin TP

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സമ്പല്‍ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാര്‍ദത്തിന്റേയും ഓണാശംസകള്‍ നേര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികള്‍ ഉത്സവമായിട്ടാണ് ഓണത്തെ കൊണ്ടാടുന്നത്. ഒരു മതവിഭാഗം മാത്രം ആഘോഷിക്കുന്ന ഉത്സവമല്ല ഓണം എന്നും അദ്ദേഹം പറഞ്ഞു.

ലോകമെങ്ങുമുള്ള മലയാളികള്‍ ജാതിമതഭേതമന്യേ ഓണം ആഘോഷിക്കുന്നു. കേരളം പ്രതികൂല കാലവസ്ഥയിലൂടെ കടന്നു പോവുകയാണെന്നും അതിനെ തരണം ചെയ്യുമെന്നും അദ്ദേഹം ഓണ സന്ദേശത്തിലൂടെ പറഞ്ഞു. മഴക്കെടുതിയും പ്രളയക്കെടുതിയും ഈ ഓണനാളിലെ ദുരിതമാണ്. പ്രവാസ ലോകത്തെ സംബന്ധിച്ച് യുദ്ധകാലത്തിലൂടെ കടന്നു പോകുകയാണ്.

Lulu Group

ഗള്‍ഫിലെ വിശാലഹൃദയരായ ഭരണാധികാരികള്‍ അവിടുത്തെ പൗരന്മാരോടൊപ്പം തന്നെ നമ്മുടെ പൗരന്മാരേയും ചേര്‍ത്ത് പിടിക്കുകയാണ്. മലയാളികള്‍ ഒത്തു ചേരുന്ന എല്ലാ കൂട്ടായ്മകളും ഓണം ആഘോഷിക്കുന്നത് സന്തോഷം പകരുന്നെന്നും അദ്ദേഹം പറഞ്ഞു. ഓണനാളില്‍ പ്രവാസി സഹോദരങ്ങള്‍ക്ക് ഒരു സാധനത്തിനും ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ആവശ്യസാധനങ്ങളുടെ ലഭ്യത ലുലു സ്റ്റോറുകളില്‍ ഉറപ്പാക്കുമെന്നും യൂസഫലി വ്യക്തമാക്കി.

പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പഴമയുടെ പാരമ്പര്യം പകര്‍ന്ന് നല്‍കേണ്ടത് അനിവാര്യമാണ്. ഓണസദ്യയും ഓണാഘോഷങ്ങളും രണ്ട് തലമുറ ഒരുമിച്ചാഘോഷിക്കുമ്പോള്‍ പഴയ കാര്യങ്ങള്‍ പുതിയ തലമുറയ്ക്കും കൈമാറണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ കാലത്ത് പഴമയും പുതുമയും ഒരുമിപ്പിച്ച് ഓണം ആഘോഷിക്കണമെന്നും അദ്ദേഹം ഓണ സന്ദേശത്തിലൂടെ പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *