Headlines

ഐബിപിഎസ് ക്ലര്‍ക്ക് റിക്രൂട്ട്മെന്റ് അപേക്ഷാ തിയതി നീട്ടി; സുവര്‍ണാവസരം ഇനിയും നഷ്ടപ്പെടുത്തല്ലേ! | Bank Jobs: Last Date To ApplyIBPS Clerk Recruitment Is Extended Till August 28 For 11,403 Posts


Jobs

oi-Jithin TP

ഐ ബി പി എസ് ക്ലര്‍ക്ക് റിക്രൂട്ട്മെന്റ് 2026 – ലേക്കുള്ള അപേക്ഷാ തീയതി നീട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍. CRP CSA-XVI റിക്രൂട്ട്മെന്റ് നടപടികളുടെ ഭാഗമായി 11,403 കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ് തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2026 ഓഗസ്റ്റ് 28 വരെ അപേക്ഷ സമര്‍പ്പിക്കാനും ഫീസ് അടയ്ക്കാനും അവസരമുണ്ട്.

പ്രിലിമിനറി, മെയിന്‍ പരീക്ഷകളിലൂടെയാണ് റിക്രൂട്ട്മെന്റ് നടക്കുക. പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ 10, 11 തീയതികളിലും മെയിന്‍ പരീക്ഷ ഡിസംബര്‍ 27 – നും നടക്കും. 2026 ഓഗസ്റ്റ് 1 – ലെ കണക്ക് പ്രകാരം ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 20 – നും 28 – നും ഇടയില്‍ പ്രായമുണ്ടായിരിക്കണം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയിരിക്കണം.

Bank Jobs

അവസാന വര്‍ഷ പരീക്ഷാ ഫലം വരാനിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇവര്‍ ഔദ്യോഗിക വിജ്ഞാപനത്തിലെ നിബന്ധനകള്‍ ശ്രദ്ധിച്ച് വായിച്ച് മനസിലാക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പരിശോധിക്കേണ്ടതാണ്.

ജനറല്‍, ഒ ബി സി, ഇ ഡബ്ല്യു എസ് വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫീസ് 850 രൂപയാണ്. എസ് സി, എസ് ടി, പി ഡബ്ല്യു ബി ഡി, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് 175 രൂപയാണ് ഫീസ്. ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഫോട്ടോ, ഒപ്പ്, ഇടത് തള്ളവിരല്‍ അടയാളം, കൈപ്പടയില്‍ എഴുതിയ സത്യപ്രസ്താവന എന്നിവ നിശ്ചിത ഫോര്‍മാറ്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ തയ്യാറാക്കി വെക്കേണ്ടതാണ്.

വ്യക്തമായ പശ്ചാത്തലത്തിലുള്ള പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വെള്ളക്കടലാസില്‍ കറുത്ത മഷിയില്‍ ചെയ്ത ഒപ്പ്, വെള്ളക്കടലാസില്‍ നീലയോ കറുപ്പോ മഷി ഉപയോഗിച്ച് പതിച്ച ഇടത് തള്ളവിരല്‍ അടയാളം എന്നിവയാണ് വേണ്ടത്. വെള്ളക്കടലാസില്‍ കറുത്ത മഷി ഉപയോഗിച്ച് ഇംഗ്ലീഷില്‍ എഴുതിയതായിരിക്കണം സത്യപ്രസ്താവന.

എങ്ങനെ അപേക്ഷിക്കാം?

ഔദ്യോഗിക വെബ്‌സൈറ്റായ ibps.in സന്ദര്‍ശിക്കുക. ഹോംപേജിലെ CRP CSA XVI എന്ന ലിങ്കില്‍ പോയി ‘New Registration’ എന്നതില്‍ ക്ലിക്ക് ചെയ്യുക. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുക. രേഖകള്‍ അപ്ലോഡ് ചെയ്യുക. ശേഷം അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കുക. നേരിട്ടുള്ള ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.



Source link

Leave a Reply

Your email address will not be published. Required fields are marked *