Headlines

എമ്പുരാന്‍ കൊണ്ട് നീ പഠിച്ചില്ലേ..? മോളെ പോയി വകതിരിവ് പഠിപ്പിക്ക്; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം | Mohanlal Faces Backlash From Sanghparivar Profiles After Vismaya Mohanlal Support CJP Protest


Kerala

oi-Jithin TP

ജന്തര്‍ മന്ദറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധിച്ച് വിസ്മയ മോഹന്‍ലാല്‍ രംഗത്തെത്തിയതിന് പിന്നാലെ നടന്‍ മോഹന്‍ലാലിനെതിരേയും സൈബര്‍ ആക്രമണം. തീവ്രവലതുപക്ഷ പ്രൊഫൈലുകളില്‍ നിന്നാണ് മോഹന്‍ലാലിനെതിരെ സൈബര്‍ അധിക്ഷേപം നടക്കുന്നത്. മകളെ വകതിരിവ് പഠിപ്പിക്കണം എന്നും മകളുടെ സിനിമ തങ്ങള്‍ ബഹിഷ്‌കരിക്കും എന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്.

നേരത്തെ വിസ്മയയ്‌ക്കെതിരെയും സൈബര്‍ ആക്രമണമുണ്ടായിരുന്നു. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ ഭരണകൂടം നേരിട്ട നടപടിയില്‍ രൂക്ഷമായ ഭാഷയിലാണ് വിസ്മയ മോഹന്‍ലാല്‍ വിമര്‍ശിച്ചത്. പൗരന്മാര്‍ ശബ്ദമുയര്‍ത്തുമ്പോള്‍ അതിനുള്ള മറുപടി ചര്‍ച്ചകള്‍ക്ക് പകരം അതിശക്തമായ അടിച്ചമര്‍ത്തലാണെങ്കില്‍, നമ്മള്‍ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു വിസ്മയ പറഞ്ഞത്.

Mohanlal

‘ടിയര്‍ ഗ്യാസ്, ലാത്തിച്ചാര്‍ജ്, മെട്രോ സ്റ്റേഷനുകള്‍ അടച്ചു, നഗരത്തിലുടനീളം കനത്ത ബാരിക്കേഡുകള്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. നിങ്ങള്‍ പ്രക്ഷോഭകരോട് യോജിക്കേണ്ടതില്ല. അവരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കേണ്ടതുമില്ല. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന സംഘടനകളെ ഇഷ്ടപ്പെടണമെന്നുപോലും ഇല്ല. പക്ഷെ ഇങ്ങനെയല്ല പ്രതിഷേധത്തെ നേരിടേണ്ടത്,’ വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്ന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നും വിസ്മയ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിസ്മയയ്‌ക്കെതിരെ രൂക്ഷമായ സൈബര്‍ അധിക്ഷേപമുണ്ടായത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ മോഹന്‍ലാലിനെതിരേയും ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ഹിന്ദുക്കളെ അധിക്ഷേപിച്ചാല്‍ താങ്ങത്തില്ല എന്നാണ് ഒരാളുടെ കമന്റ്.

മറ്റ് കമന്റുകള്‍ നോക്കാം..

‘മോഹന്‍ലാലിന്റെ നെപ്പോക്കിഡ് എന്നതല്ലാതെ കേരള സമൂഹത്തില്‍ ഇവര്‍ക്കെന്ത് സ്ഥാനം ആണുള്ളത് ? 33 വയസ്സുവരെ ഇവരിവിടെ ജീവിച്ചത് ആരെങ്കിലും അറിഞ്ഞോ ? ഏതെങ്കിലും ഒരു പൊതുവിഷയത്തില്‍ ഇവരിതുവരെ പ്രതികരിച്ചു കണ്ടിട്ടുണ്ടോ ? അപ്പനുണ്ടാക്കിയ കാശുകൊണ്ട് സുഖമായി വിദേശത്തു ജീവിച്ചിട്ട് ഭാരതത്തിലെ സര്‍ക്കാര്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ ഇറങ്ങിയിരിക്കുന്നു… ഇവളുടെയൊക്കെ സ്ഥാനം ചരിത്രത്തിന്റെ കുപ്പത്തൊട്ടിയില്‍ ആവണം’

‘മകളുടെ പടം ഞങ്ങള്‍ കാണില്ല ലാലേട്ടാ… ഹിന്ദുക്കളെ മതം ചോദിച്ചു വെടിവച്ചു കൊന്നപ്പോള്‍ മകള്‍ എവിടെയായിരുന്നു ? നാക്ക് ഇല്ലായിരുന്നോ? കാര്യങ്ങള്‍ മനസ്സിലാക്കി സംസാരിക്കു’

‘മക്കളോട് പോയി വകതിരിവ് പഠിച്ചേച് വരാന്‍ പറ’

‘വായയില്‍ പഴം തിരുകി ഇരിക്കുക ആയിരുന്നോ നിങ്ങളുടെ മോള്‍. കേരളത്തില്‍ ഉള്ള എന്തെല്ലാം പ്രശ്‌നം,ഒരു ഷോക്ക് അന്ന് നിങ്ങള്‍ തന്നതാ എമ്പുരാന്‍ രൂപത്തില്‍ ഇപ്പൊ മകളും..’

‘ഇന്ത്യയിലെ ഹിന്ദുക്കളെ അപമാനിച്ചാല്‍ താങ്ങത്തില്ല ഹ ഹ’

‘തുടക്കം വിജയിക്കില്ല നല്ല പടം ആണെങ്കില്‍ കൂടി’

‘ തുടക്കം കൊള്ളാം അത് രാജ്യത്തിനെ ചൊറിഞ്ഞു വേണ്ട all the best’


മട്ടാഞ്ചേരി മാഫിയയുടെ മകള്‍ ഭാരത സര്‍ക്കാരിനെതിരെ കുരക്കുന്നുണ്ടല്ലോ’

‘മകളെ ശ്രദ്ധിക്കുന്നത് നല്ലതാണ്’

‘അയോധ്യയില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങിന് ആരൊക്കെയോ ഭയന്ന് പോകാതിരുന്ന മോഹന്‍ലാലിന്റെ മകള്‍ ഇവിടെ വന്ന് ഇങ്ങനെ മൊഴിഞ്ഞത് നിങ്ങള്‍ ഒരു അത്ഭുതമായി കാണുന്നുണ്ടോ പ്രിയരേ’



Source link

Leave a Reply

Your email address will not be published. Required fields are marked *