Headlines

എന്തുകൊണ്ടാണ് കറുത്ത ജാക്കറ്റ് മാത്രം ധരിക്കുന്നത് ? വ്യക്തമാക്കി എൻവിഡിയ CEO ജെൻസൻ ഹുവാങ് | Buzz News


Last Updated:

ദിവസവും ധരിക്കുന്ന വസ്ത്രങ്ങളെ കുറിച്ച് ചിന്തിച്ച് സമയം കളയാതിരിക്കാനാണ് താൻ എപ്പോഴും കറുത്ത ജാക്കറ്റ് തിരഞ്ഞെടുക്കുന്നതെന്ന് ജെൻസൻ ഹുവാങ് വ്യക്തമാക്കി

News18
News18

പ്രശസ്തമായ കറുത്ത ലെതർ ജാക്കറ്റിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്. ദിവസവും ധരിക്കുന്ന വസ്ത്രങ്ങളെ കുറിച്ച് ചിന്തിച്ച് സമയം കളയാതിരിക്കാനാണ് താൻ എപ്പോഴും കറുത്ത ജാക്കറ്റ് തിരഞ്ഞെടുക്കുന്നതെന്ന് ജെൻസൻ ഹുവാങ് വ്യക്തമാക്കി.

എൻവിഡിയയുടെ പച്ച ലോഗോ പോലെ തന്നെ പ്രശസ്തമാണ് സിഇഒ ജെൻസൻ ഹുവാങിന്റെ കറുത്ത ജാക്കറ്റ്. ഫാഷനേക്കാൾ ഉപരിയായി ഇതൊരു ദിനചര്യയാണ്. വസ്ത്രങ്ങളുടെ കാര്യത്തിൽ ദിവസവും തീരുമാനം എടുക്കേണ്ടി വരില്ല. തന്റെ മുഴുവൻ സമയം കമ്പനിക്ക് വേണ്ടി മാത്രം ശ്രദ്ധിക്കാൻ ഇത് സഹായിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തനിക്ക് 40-ലധികം കറുത്ത ജാക്കറ്റുകളുണ്ടെന്ന് ഹുവാങ് പറഞ്ഞു. ഈ ജാക്കറ്റുകളിൽ ഭൂരിഭാഗവും തന്റെ ഭാര്യ ലോറി ഹുവാങ് ആണ് വാങ്ങിനൽകുന്നതെന്നും കഴിഞ്ഞ 20 വർഷമായി താൻ ഈ ശൈലിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സ് സ്ഥിരമായി ഒരേ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് സമയം ലാഭിക്കാനും സൗകര്യത്തിനും വേണ്ടിയായിരുന്നു. മെറ്റാ സിഇഒ മാർക്ക് സക്കർബർഗും തന്റെ തുടക്കകാലത്ത് ചാരനിറത്തിലുള്ള ടി-ഷർട്ടുകളും കാഷ്വൽ വസ്ത്രങ്ങളും മാത്രമാണ് ധരിച്ചിരുന്നത്. ദിവസേനയുള്ള തീരുമാനങ്ങളുടെ എണ്ണം കുറച്ച്, പ്രധാന കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഡംബര ബ്രാൻഡായ ടോം ഫോർഡിന്റെ (Tom Ford) ലെതർ ജാക്കറ്റുകളാണ് അദ്ദേഹം കൂടുതലായി ഉപയോഗിക്കുന്നത്. ഇന്ത്യയിൽ മൂന്ന് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വിലമതിക്കുന്നവയാണ് ഈ ജാക്കറ്റുകൾ.

ആഗോള എഐ കുതിച്ചുചാട്ടത്തിന്റെ കേന്ദ്രബിന്ദുവാണ് എൻവിഡിയ. കമ്പനിയുടെ വിപണി മൂല്യം 5.3 ട്രില്യൺ ഡോളറിലെത്തി നിൽക്കുമ്പോൾ, ജെൻസൻ ഹുവാങിന്റെ ആസ്തി 187.4 ബില്യൺ ഡോളറാണ്. സാങ്കേതിക വിദ്യയിലെ മികവിനൊപ്പം അദ്ദേഹത്തിന്റെ വ്യക്തിപരമായ ശൈലികളും നിലപാടുകളും ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *