Headlines

എന്തിനാ ഇതൊക്കെ? 100 കോടിയുടെ ഓഹരിയുള്ള വയോധികനോട് സോഷ്യൽ മീഡിയ | Buzz News


Last Updated:

ലാർസൻ ആൻഡ് ട്യൂബ്രോയുടെ 27,855 ഓഹരികളും, അൾട്രാടെക് സിമന്റിന്റെ 2,475 ഓഹരികളും, കർണാടക ബാങ്കിന്റെ 4,000 ഓഹരികളും തനിക്കുണ്ടെന്ന് വൃദ്ധൻ അവകാശപ്പെട്ടു

News18
News18

ഓഹരി നിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടി കർണാടക സ്വദേശിയായ വയോധികൻ. 100 കോടി രൂപയുടെ ഓഹരിനിക്ഷേപമാണ് ഈ വയോധികനുള്ളത്. എന്നാൽ നിക്ഷേപത്തേക്കാൾ കൂടുതൽ ആളുകളുടെ ശ്രദ്ധ നേടിയത് അദ്ദേഹത്തിന്റെ ലളിതവും സാധാരണവുമായ ജീവിതശൈലിയാണ്.

ഒരു വ്ലോഗർ എക്‌സിൽ പങ്കുവെച്ച വീഡിയോയിലാണ് വയോധികന്റെ ഓഹരി നിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. വീഡിയോയിൽ തന്റെ നിക്ഷേപങ്ങളെ കുറിച്ച് വയോധികൻ വിവരിക്കുന്നുണ്ട്. വളരെ സാധാരണ രീതിയിലുള്ള ജീവിതശൈലിയാണ് വയോധികൻ പിന്തുടരുന്നത്. ഒരു പഴയവീട്ടിലാണ് അദ്ദേഹത്തിന്റ താമസം. വസ്ത്രധാരണമായാലും സാധാരണവേഷത്തിലാണ് വയോധികൻ ക്യാമറയ്ക്ക് മുന്നിലെത്തിയത്.

ലാർസൻ ആൻഡ് ട്യൂബ്രോയുടെ 27,855 ഓഹരികളും, അൾട്രാടെക് സിമന്റിന്റെ 2,475 ഓഹരികളും, കർണാടക ബാങ്കിന്റെ 4,000 ഓഹരികളും തനിക്കുണ്ടെന്ന് വൃദ്ധൻ അവകാശപ്പെട്ടു. പഴയ വീഡിയോ വീണ്ടും പ്രചരിച്ചതോടെ, വയോധികൻ പറഞ്ഞ ഓഹരികളുടെ നിലവിലെ വിപണി മൂല്യം ഉപയോക്താക്കൾ കണക്കുകൂട്ടി.

ഓഹരിമൂല്യം 80 കോടി രൂപയും, അൾട്രാടെക് സിമന്റ് ഓഹരികളുടെ മൂല്യം 21 കോടി രൂപയും കർണാടക ബാങ്ക് ഓഹരികളുടെ മൂല്യം ഒരു കോടി രൂപയുമാണ്. ഇതോടെ ആകെ നിക്ഷേപ മൂല്യം ഏകദേശം 102 കോടി രൂപയാകുമെന്നാണ് കണ്ടെത്തൽ.

വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വ്യത്യസ്ത പ്രതികരണങ്ങളാണ് ഉയർന്നത്. ഇത്രയും സമ്പാദ്യം ഉണ്ടായിട്ടും ലളിതമായ ജീവിതം നയിക്കുന്നതിനെ എല്ലാവരും പ്രശംസിച്ചു. മറ്റുചിലർ വയോധികന്റെ വാദത്തെ സംശയിച്ചു. ഇത്രയധികം ഓഹരി നിക്ഷേപം എന്തിനാണെന്നാണ് ചിലരുടെ ചോദ്യം.



Source link

Leave a Reply

Your email address will not be published. Required fields are marked *