Headlines

എഞ്ചിനീയറിംഗ് പഠിച്ചാൽ എന്തുമാവാമെന്ന് പറഞ്ഞ അമ്മാവൻ; റീൽസ് താരങ്ങളുടെ ‘മഹാരാജ ഹോസ്റ്റൽ’ ട്രെയ്‌ലർ | സിനിമാ വാർത്ത


Last Updated:

അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റലി’ന്‍റെ രസകരമായ ട്രെയ്‌ലർ

'മഹാരാജ ഹോസ്റ്റൽ' ട്രെയ്‌ലർ
‘മഹാരാജ ഹോസ്റ്റൽ’ ട്രെയ്‌ലർ

റീലുകളിലൂടെ പ്രേക്ഷകരേറ്റെടുത്ത അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റലി’ന്‍റെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ 24ന് തിയേറ്ററുകളിലെത്തും.

‘ഫാഷന്‍റേയും രുചിയുടേയും ഫ്രീഡത്തിന്‍റേയും ചിക്സിന്‍റേയും ചില്ലിങ്ങിന്‍റേയും’ ലോകത്തെത്താൻ എഞ്ചിനീയറിംഗ് പഠനം തിരഞ്ഞെടുക്കുന്ന കുറച്ച് കൂട്ടുകാരും അവർ ഒപ്പിക്കുന്ന രസകരമായ സംഭവങ്ങളും അതിനിടയിലെത്തുന്ന ഒരു അപ്രതീക്ഷിത അതിഥിയുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

ഒരു ഫൺ വൈബിൽ ആഘോഷ മൂഡിൽ അൽപ്പം പേടിച്ചിരുന്ന് കാണാനുള്ളതെല്ലാം ചിത്രത്തിലുണ്ടെന്നാണ് മനസ്സിലാക്കാനാകുന്നത്. ‘മാഗ്നെറ്റിക് കണ്ണാണേ കോർനെറ്റ് പോൽ സ്വീറ്റാണേ…’, ‘ചൂതാട്ടമോ…’ എന്നീ ഗാനങ്ങള്‍ ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു.

ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായെത്തുന്നത്. നഗരത്തിലെ പ്രേതാലയം പോലെയുള്ള ഒരു ഹോസ്റ്റലിന്‍റെയും അവിടുത്തെ എംജിആർ എന്ന ഹോസ്റ്റൽ വാർഡന്‍റേയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്. ഹൊററും കോമഡിയും ചേർത്തുവെച്ച ചിത്രം ഏവരേയും ആവോളം ചിരിപ്പിച്ച് പേടിപ്പിക്കുമെന്ന് മുമ്പ് പുറത്തിറങ്ങിയ ടീസറും സൂചന തന്നിരുന്നു.

ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ് & മൺസൂൺ ടെയിൽസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.

രചന, സംവിധാനം: ചാരു വാക്കൻ, ഛായാഗ്രഹണം & എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്കർ, സംഗീതം: അശ്വിൻ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശാലിനി നമ്പു, ലൈൻ പ്രൊഡ്യൂസർ: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആർട്ട് ഡയറക്ടർ: വേലു വാഴയൂർ, അഡീഷണൽ സ്ക്രീൻ പ്ലേ: അഷ്കർ അലി, രാജ, അമാൻ മെഹർ, ഗാനരചന: ജിഷ്ണു എം നായർ, ഹരിത ഹരിബാബു, കോസ്റ്റ്യൂം: സരിത സുഗീത്, പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ, സ്റ്റണ്ട്: അഷ്റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ്: ഷൈജു എം., ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഡുഡു ദേവസി, സ്റ്റിൽസ്: കാഞ്ചൻ, ടൈറ്റിൽ പബ്ലിസിറ്റി ഡിസൈൻ: അജിൻ മേനക്കാത്ത്, സൂരജ് സൂരൻ, പി.ആ‍ർ.ഒ.: ആതിര ദിൽജിത്ത്.

മലയാളം വാർത്തകൾ/ വാർത്ത/Film/

എഞ്ചിനീയറിംഗ് പഠിച്ചാൽ എന്തുമാവാമെന്ന് പറഞ്ഞ അമ്മാവൻ; റീൽസ് താരങ്ങളുടെ ‘മഹാരാജ ഹോസ്റ്റൽ’ ട്രെയ്‌ലർ



Source link

Leave a Reply

Your email address will not be published. Required fields are marked *