Headlines

‘ഉമ്മ’യിൽ പിഷാരടി ഇനി വീഴരുത്, രാജവെമ്പാലയേക്കാൾ കൊടിയ വിഷമുള്ളവർ’;ശാന്തിവിള ദിനേശ്|Ramesh Pisharody Shouldn’t Fall for ‘Umma’ Again; Its Venom Is Deadlier Than a King Cobra’s: Santhivila Dinesh


Movie News

oi-Rakhi

താരസംഘടനയായ അമ്മയിലെ വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. രമേശ് പിഷാരടി ഇനിയെങ്കിലും സൂക്ഷിക്കണമെന്നും കൂടെയുള്ളവരെ, പ്രത്യേകിച്ച് സ്ത്രീ ജനങ്ങളെ ഒരിക്കലും വിശ്വസിക്കരുതെന്നും സംവിധായകൻ മുന്നറിയിപ്പ് നൽകി. സംഘടനയിൽ നിന്നും രേവതിയും പത്മപ്രിയയും രാജിവെച്ചതിലും ശാന്തിവിള പ്രതികരിച്ചു. സംവിധായകൻ്റെ വാക്കുകളിലേക്ക്

‘അമ്മയിൽ ഇപ്പോൾ ആകെപ്പാടെ ചക്കളത്തി പോരാട്ടമാണല്ലോ. ആ സമയത്ത് അമ്മയിൽ നിന്നും രണ്ട് മഹതികൾ രാജി വെച്ചു കളഞ്ഞു, രേവതിയും പത്മപ്രിയയും. കഴിഞ്ഞ കുറേ കാലങ്ങളായുള്ള കൈപ്പേറിയ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സംഘടനയിൽ മാറ്റങ്ങൾ ഒന്നും ഉണ്ടാകില്ലെന്നും കാര്യങ്ങൾ പഴയപടി തന്നെ തുടരുകയാണെന്നുമുള്ള ഉറച്ച തിരിച്ചറിവിൽ ആണത്രേ രാജി. ഒരു പൂച്ചകഞ്ഞു പോലും ഇവർ രാജി വെച്ചോ എന്ന് തിരക്കില്ല. കാരണം തങ്ങൾക്ക് ഇഷ്ടമില്ലാത്തവർക്കെതിരെ പോരാടുന്നവരാണല്ലോ അവർ. ഇവർക്ക് വേണ്ടപ്പെട്ടവർ എന്ത് പോക്രിത്തരം കാണിച്ചാലും ഇവർ അറിയില്ല.

rameshsweth

സംവിധായകൻ രഞ്ജിത്തിനെ പിടിച്ച് കുറച്ചുനാൾ അകത്തിട്ടു. ഇവരോ ഇവരോടൊപ്പമുള്ള മറ്റ് ഒൻപത് പേരോ ക മയെന്ന് മിണ്ടിയില്ല. അൻസിബയെ ഒരുത്തനും ഒരുത്തിയും അപരാധം പറഞ്ഞ് നാറ്റിച്ചത് രാജിവെച്ച കുലസ്ത്രീകളെ ബാധിച്ചില്ല. എല്ലാവർക്കും ക്യാരവാനിൽ പീഡിപ്പിച്ചു എന്ന് പറയാനാണ് ഇഷ്ടം. രഞ്ജിത്തും കാരവാനിൽ ആണത്രേ പീഡിപ്പിച്ചത്. എന്തേ ഇത്തരം സംഭവങ്ങളൊന്നും പ്രതിരോധിക്കാത്തത്? നിങ്ങളുടെ കൂട്ടത്തിലുള്ള ഒരാളും വേറൊരു പെണ്ണും കൂടി മരിച്ചുപോയ മഹാനായ എംടിയെ അപരാധം പറഞ്ഞു, പറയരുതെന്ന് അദ്ദേഹത്തിന്റെ പെൺകുട്ടികൾ പറഞ്ഞിട്ട് പോലും പുസ്തകം ഇറക്കി കാശടിച്ചു. അതുകൊണ്ട് വേറെ പണി നോക്ക് എന്നേ നിങ്ങളോടൊക്കെ പറയാനുള്ളൂ.

മുഖത്ത് ചായമിട്ട ഒന്നിനെയും കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് എന്ന് എന്നെ പഠിപ്പിച്ചത് എന്റെ ഗുരുനാഥനായ ജെസി സാറാണ്. അത് ഞാൻ ഇന്നും പാലിക്കുന്നു. തൃക്കാക്കര സീറ്റ് ആകും തനിക്ക് മത്സരിക്കാൻ ലഭിക്കാൻ സാധ്യത എന്ന് കരുതിയിരുന്നുവെന്ന് രമേഷ് പിഷാരടി എന്നോട് പറഞ്ഞിരുന്നു. ദൗർഭാഗ്യത്തിന് പാലക്കാട് സീറ്റായി. വലിയ ചുവപ്പു വരവീണ സീറ്റാണല്ലോ പാലക്കാട്. ആ സീറ്റിൽ ചെന്ന് എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു പെണ്ണും പിള്ളയെ തോൽപ്പിച്ച് കൂട്ടുകാരൻ വരുത്തിവെച്ച നെഗറ്റീവ് ഇംമ്പാക്റ്റ് ഒക്കെ മായ്ച്ച് പിഷാരടി ജയിച്ചു. ചെറിയ വായിൽ വലിയ വർത്തമാനം ഒരുപാട് പറഞ്ഞെങ്കിലും പിഷാരടി ഇപ്പോൾ വീണിരിക്കുന്ന ചെളി സൽപേരിന് കളങ്കം ഉണ്ടാക്കി എന്നത് സത്യം .

കൂടെയുള്ള ഒരു സഹപ്രവർത്തകരെയും പ്രത്യേകിച്ച് സ്ത്രീ ലിംഗക്കാരെ ഇനിയെങ്കിലും കണ്ണുമടച്ച് പിഷാരടി വിശ്വസിക്കരുത്. നിങ്ങളും ഒരു സിനിമാക്കാരനാണ്, സുന്ദരനാണ്, നർമ്മബോധം ആവശ്യത്തിലധികം ഉള്ള ആളാണ്, എംഎൽഎയുമായി. കാണുമ്പോൾ കെട്ടിപ്പിടിക്കാനും ഉമ്മം വെക്കാനും വരുന്നതിൽ കൊടിയ വിഷം ഉള്ളിൽ സൂക്ഷിക്കുന്ന രാജവെമ്പാലയെക്കാൾ ഉണ്ടാകും എന്ന് പിഷാരടി ഇനിയെങ്കിലും പഠിക്കണം.

പിഷാരടി ഫോണിൽ ചോദിച്ച ചോദ്യങ്ങളിൽ ദ്വയാർത്ഥം ഉണ്ട് എന്നത് പരമമായ സത്യമാണ്. ഇക്കിളി ചോദ്യം ചോദിക്കാൻ സ്വാതന്ത്ര്യം ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ചോദിക്കുമായിരുന്നില്ല എന്നും എനിക്കറിയാം. നിങ്ങൾക്ക് അത്രയും സ്വാതന്ത്ര്യമുണ്ട്, അതിനപ്പുറം ഞാൻ പറയുന്നില്ല. ആ സ്വാതന്ത്ര്യം വെച്ചാണല്ലോ നിങ്ങൾ ചോദിച്ചത് പരിപാടിയൊക്കെ ഇനി എപ്പോഴാണെന്ന്. വൈകിട്ട് എന്താ പരിപാടി എന്ന് മോഹൻലാൽ ഒരു പരസ്യത്തിന് ചോദിച്ചതിൽ ഇളകിയ നാടാണ് .ഇനിയെങ്കിലും പാലക്കാട് എംഎൽഎ സൂക്ഷിക്കണം, ചുറ്റിനും ക്യാമറകളുണ്ട്, നിങ്ങളോട് കൂട്ടുകൂടാൻ വരുന്നവരെല്ലാം നിങ്ങളെ ചതിക്കാൻ നടക്കുന്നവരാണ്, നിങ്ങളുടെ വളർച്ചയിൽ അസൂയ ഉള്ളവരാണ് എന്നുള്ള ബോധം പിഷാരടക്ക് ഉണ്ടാകട്ടെ’



Source link

Leave a Reply

Your email address will not be published. Required fields are marked *